CinemaGeneralLatest NewsMollywoodMovie GossipsNEWS

അനൂപ് മേനോന്റെ ‘പത്മ’ സുരഭി ലക്ഷ്മിയാണ് ; സസ്പെൻസ് പുറത്തുവിട്ട് താരം

പത്മയായി എത്തുന്നത് ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയാണ്

നടൻ അനൂപ് മേനോൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് ‘പത്മ‘. പ്രഖ്യാപന സമയത്തെ ചിത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. അനൂപ് മേനോന്‍ തന്‍റെ ഫേസ്ബുക്ക്​​ പേജിലൂടെ ഈ കാര്യം അറിയിച്ചപ്പോള്‍ മുതൽ പത്മ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരാണെന്ന്​ അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇപ്പോഴിതാ ഈ സസ്പെൻസ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

പത്മയായി എത്തുന്നത് ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയാണ്. കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്നതും അനൂപ് മേനോന്‍ തന്നെയാണ്. അനൂപ് മേനോന്‍ സ്‌റ്റോറീസിന്‍റെ ബാനറില്‍ അനൂപ് മേനോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷ, കല ദുന്‍ദു രഞ്ജീവ്, എഡിറ്റര്‍ സിയാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ ജി എന്നിവരാണ്.

https://www.instagram.com/p/CKY0YfmJUGc/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button