BollywoodLatest NewsNEWS

താരങ്ങൾ പിന്തുണയ്ക്കണം; ഇല്ലെങ്കിൽ ചിത്രീകരണം അനുവദിക്കില്ല ; ജാന്‍വി കപൂറിൻറ്റെ ഷൂട്ടിംഗ് വീണ്ടും തടഞ്ഞ് കര്‍ഷകര്‍

ബോളിവുഡ് താരം ജാന്‍വി കപൂറിൻറ്റെ “ഗുഡ് ലക്ക് ജെറി” എന്ന സിനിമയുടെ ചിത്രീകരണം വീണ്ടും തടഞ്ഞ് കര്‍ഷകര്‍. പഞ്ചാബിലെ പട്യാലയില്‍ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് കര്‍ഷകര്‍ സെറ്റിലെത്തി മുദ്രാവാക്യം വിളിച്ച് ഷൂട്ടിംഗ് തടസ്സപ്പെടുത്തിയത്. പിന്നീട് താരങ്ങളും അണിയറപ്രര്‍ത്തകരും താമസിക്കുന്ന ഹോട്ടലിൽ എത്തി വീണ്ടും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

Read Also: പത്മരാജൻ മാസ്റ്ററെ മൂന്നാംപക്കത്തിലൂടെ അനുസ്മരിച്ച് അശോകൻ

പഞ്ചാബില്‍ ചിത്രീകരണം നടക്കുന്ന ഗുഡ് ലക്ക് ജെറിയുടെ സെറ്റില്‍ നേരത്തെയും കര്‍ഷകര്‍ എത്തി ചിത്രീകരണം തടഞ്ഞിരുന്നു. കര്‍ഷക സമരത്തെ അനുകൂലിച്ച് പ്രസ്താവന പുറത്തിറക്കണം എന്നായിരുന്നു ഇവർ ആവശ്യപ്പെട്ടത്. പിന്നാലെ ജാന്‍വി കര്‍ഷകരെപിന്തുണച്ച് പ്രസ്താവന ഇറക്കിയിരുന്നു.

Read Also: ഒരിക്കലും ഞാൻ നിന്നെ കൈവിടില്ല ; ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഷഫ്‌ന

അതേ ആവശ്യം തന്നെയാണ് വീണ്ടും കര്‍ഷകര്‍ ഉന്നയിച്ചിരിക്കുന്നത്. ”കര്‍ഷകര്‍ ഒരു സിനിമാ താരത്തിനും എതിരല്ല. കര്‍ഷക പ്രക്ഷോഭം എല്ലാവരെയും ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ ബോളിവുഡ് അഭിനേതാക്കളും തങ്ങളുടെ ലക്ഷ്യത്തെ പിന്തുണച്ച് രംഗത്തെത്താന്‍ ആവശ്യപ്പെടുകയാണ്” എന്നാണ് സമരരംഗത്തുള്ളവർ പറയുന്നത്.

Read Also: ഇത് കണ്ടപ്പോൾ സിഐഡി മൂസയിലെ ക്ലൈമാക്‌സാണ് ഓർമ്മ വന്നത് ; പൃഥ്വിരാജിന്റെ വീഡിയോയ്ക്ക് ആരാധകന്റെ കമന്റ്

”കര്‍ഷകര്‍ രാജ്യത്തിന്റ്റെ ഹൃദയമാണ്. നമ്മുടെ രാജ്യത്തെ ഊട്ടൂന്ന അവരുടെ പങ്ക് ഞാന്‍ തിരിച്ചറിയുകയും വിലമതിക്കുകയും ചെയ്യുന്നു. കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന ഒരു നല്ല പരിഹാരം ഉടന്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു” എന്നാണ് ജാന്‍വി നേരത്തെ കർഷകരെ അനുകൂലിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

shortlink

Post Your Comments


Back to top button