Latest NewsNEWSSongs

പിന്നണി ഗാനരംഗത്തെ ചുവടുവയ്പ്പിനെക്കുറിച്ച് നീരജ്

"സ്വന്തം പാട്ടുകള്‍ അല്ലാതെ മറ്റൊന്നും ഇതുവരെ ഞാൻ പാടിയിട്ടില്ല. മറ്റൊരു സിനിമയ്ക്ക് വേണ്ടി പാടുമെന്ന് കരുതിയിരുന്നില്ല".

അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന “പാട്ട്” എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തേക്ക് ചുവടുവയ്ക്കുകയാണ് നടന്‍ നീരജ് മാധവ്. ‘പണി പാളി’, ‘ഫ്‌ളൈ’ എന്നിങ്ങനെ റാപ്പ് ഗാനങ്ങള്‍ ഒരുക്കിയ നീരജ് സ്വന്തം ഗാനമല്ലാതെ ആദ്യമായി സിനിമയ്ക്കായി പാടിയതിനെ കുറിച്ചുള്ള അനുഭവങ്ങളാണ് പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുന്നത്.

Read Also: മദ്യപിച്ച് ബഹളം ഉണ്ടാക്കിയെന്ന പരാതി ; വിശദീകരണവുമായി നടൻ വിഷ്‍ണു വിശാൽ

നീരജ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നതിങ്ങനെ; “സ്വന്തം പാട്ടുകള്‍ അല്ലാതെ മറ്റൊന്നും ഇതുവരെ ഞാൻ പാടിയിട്ടില്ല. മറ്റൊരു സിനിമയ്ക്ക് വേണ്ടി പാടുമെന്ന് കരുതിയിരുന്നില്ല. അപ്പോഴാണ് അല്‍ഫോന്‍സ് ചേട്ടന്‍ വിളിച്ച് സിനിമയില്‍ പാടുന്ന കാര്യം പറഞ്ഞത്. എൻറ്റെ വോയിസ് മോഡുലേഷന്‍ ആ പാട്ടിന് ചേരുമെന്നാണ് ചേട്ടന്‍ പറഞ്ഞത്.”

“പാട്ടി”ലെ ഗാനങ്ങൾക്കായി അല്‍ഫോന്‍സ് സംഗീതം പഠിച്ചിരുന്നു. സംവിധായകന്‍ തന്നെ സംഗീതം നല്‍കിയ പാട്ടുകളായതിനാല്‍ റെക്കോര്‍ഡിംഗ് എളുപ്പമായിരുന്നു. പാട്ടിലൂടെ അല്‍ഫോന്‍സിനെ കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചുവെന്നും നീരജ് പറയുന്നുണ്ട്. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള പാട്ടുകളാണ് ചിത്രത്തിലേതെന്നും പ്രമദവനം പോലുള്ള പാട്ടുകളല്ല എന്നുമാണ് അല്‍ഫോന്‍സ് റെക്കോര്‍ഡിംഗിന് മുമ്പ് പറഞ്ഞത് എന്നും നീരജ് വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button