Latest NewsNEWSUncategorized

“മഹത്തായ ഭാരതീയ അടുക്കള”യുടെ പിന്നാലെ പോകുന്നവരെ വിമർശിച്ച് സാബു

“ഇന്നിവിടെ ഒരു ലോഡ് ശവം വീഴും, വായിക്കു ഈ Ruby Dwani എന്ന കുലസ്ത്രീയുടെ പോസ്റ്റ്” എന്ന് തുടങ്ങുന്നു സാബുമോന്റ്റെ ശ്രദ്ധേയമായ ഫേസ്ബുക് കുറിപ്പ്. വീട്ടിലെ കാര്യങ്ങൾ നോക്കുന്നത് വലിയ പാപമായി കരുതുന്ന സ്ത്രീകളെ ഉദ്ദേശിച്ചാണ് സാബുവിൻറ്റെ ഈ കുറിപ്പ്. “മഹത്തായ ഭാരതീയ അടുക്കള” കണ്ട ശേഷം അതിൽ പങ്കുവയ്ക്കുന്ന വിഷയത്തോട് തുലനപ്പെടുത്തി അതിനു പിന്നാലെ പോകുന്നവരെ വിമർശിക്കുകയാണ് സാബു. മരുഭൂമിയിൽ പുറംലോകം കാണാതെ തങ്ങളുടെ കുടുംബത്തിനായി കഷ്ട്ടപ്പെടുന്ന പുരുഷൻമാരെയും പിന്നെ തലയിൽ ചുമടെടുക്കുന്ന പുരുഷന്മാരെയും ഉദാഹരണമായി കാണിച്ചുകൊണ്ടാണ് താരത്തിൻറ്റെ വിമർശനം. സാബുവിൻറ്റെ കുറിപ്പിങ്ങനെ:

Read Also: മരബഞ്ചില്‍ ഉറങ്ങിയ ഷീല ചേച്ചി എന്നെ അത്ഭുതപ്പെടുത്തി: ശ്യാമ പ്രസാദ്‌

“ഏതൊ ഒരാളുടെ മനസ്സിന്റ്റെ തോന്നിയ ഭർത്താവിന് വെളളം കൊടുക്കുന്നതും ,ഭർത്താവിന്റ്റെ വസ്ത്രം അലക്കുന്നതും ഭക്ഷണം കൊടുക്കുന്നതും ,കുട്ടികളെ നോക്കുന്നതും ഒക്കെ മഹാ പാപമായി തോന്നുകയും അതിനെ ഒരു സിനിമയായി അവതരിപ്പിക്കുകയും ചെയ്തപ്പോൾ ,അതിന്‌ പുറകെ പോകുന്ന സ്ത്രീകളോടാണ്,

Read Also: 51-ാമത് രാജ്യാന്തര ചലച്ചിത്ര മേള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

രാവിലെ മുതൽ വൈകുന്നേരം വരെ കിന്റ്റൽ (100 കിലൊ )ചാക്ക് തലയിൽ കയറ്റി ലോഡിങ് ചെയ്യുന്ന പുരുഷൻമാരെ നിങ്ങൾക്ക്‌ അറിയുമൊ ? തടിമില്ലുകളിൽ അഹോരാത്രം പണിയെടുക്കുന്ന , രാത്രി കടലിൽ പോയി രാവിലെ വീട്ടിലിരിക്കുന്ന ഭാര്യക്കും മക്കൾക്കും അന്നത്തിനുള്ള വകയുമായി രാവിലെ തിരികെ എത്തുന്ന പുരുഷന്മാരെ നിങ്ങൾക്ക്‌ അറിയുമൊ ? പാറമടകളിൽപണിയെടുക്കുന്ന ആയിരവും രണ്ടായിരവും കിലോമീറ്ററുകൾ ഒരെ ഇരുപ്പിൽ രാവും പകലും ഇല്ലാതെ വാഹനം ഓടിക്കുന്ന , രാവിലെ മുതൽ ഇരുട്ടുന്നവരെ മരം കയറുന്ന , അസ്ഥി കോച്ചുന്ന തണുപ്പിലും ചുട്ടുപൊളളുന്ന ചൂടിലും രാജ്യാതിർത്തികളിൽ കാവൽ കിടക്കുകയും യുദ്ദം ചെയ്യുകയും ചെയ്യുന്ന പുരുഷന്മാരെ നിങ്ങൾക്കറിയുമോ ? മരുഭൂമിയിലെ എണ്ണപ്പാടങ്ങളിൽ മാസങ്ങളോളം പുറം ലോകവുമായി ഒരു ബെന്ധവും ഇല്ലാതെ പണിയെടുത്ത് ഭാര്യയേയും മക്കളേയും സംരക്ഷിക്കുന്ന പുരുഷൻ മാരെ നിങ്ങൾക്കറിയുമോ ?

Read Also: “ആ വാര്‍ത്ത കേട്ടപ്പോള്‍ കണ്ണില്‍ ഇരുട്ടു കയറുന്നപോലെ തോന്നി”; പപ്പേട്ടൻറ്റെ ഓർമ്മകളുമായി ലാലേട്ടൻ

പിന്നെ ഇതൊക്കെ സ്ത്രീകളും ചെയ്യുന്നില്ലെ എന്ന്‌ പറഞ്ഞു വരണ്ട കാരണം പുരുഷൻ ഒരു മാസം ചെയ്യുന്നത് സത്രീ ഒരു വർഷം കൊണ്ട് തീർക്കില്ല , പാചകവും കുട്ടികളെ നോക്കാനും പുരുഷനും കഴിയും അതിന് തെളിവാണ് ഹോട്ടലുകളും , പുരുഷ നഴ്‌സുമാരും ,പിന്നെ പ്രസവിക്കാൻ പറ്റുമൊ മുലയൂട്ടാൻ പറ്റുമൊ എന്ന്‌ ചോദിക്കരുത് അതിനുളള ഇളവാണ് പ്രകൃതി നിങ്ങൾക്ക്‌ നൽകിയിരിക്കുന്ന മുകളിൽ പറഞ്ഞ നിങ്ങൾക്ക്‌ ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ , കുട്ടികളെ നോക്കാനും ഭർത്താവിന് ആഹാരം വച്ചുണ്ടാക്കാനും പറ്റില്ല എന്നുള്ളവർ വിവാഹത്തിലൂടെ ഒരു പുരുഷനേയും അവന്റെ കുടുംബത്തേയും എരിതീയിലേക്ക് തള്ളിവിടാൻ നിങ്ങൾ വിവാഹം കഴിക്കരുത് , പകരം ഒരു പട്ടിയെ വാങ്ങി വളർത്തുക .

Read Also: സല്‍മാന്‍ ഖാന്‍റെ നായികയാകാന്‍ കഴിയാതിരുന്ന എനിക്ക് മക്കളുടെ പരിഹാസം കേള്‍ക്കേണ്ടി വരും

പിന്നെ ഇതുപോലുള്ള വിഷയങ്ങൾക്ക് സ്ത്രീകളുടെ പാവട പിടിക്കാനും , ഒലിപ്പിക്കാനും നടക്കുന്ന പുരുഷ രൂപമുള്ള വർഗ്ഗത്തോട് , പ്രസവിച്ച് വളർത്തിയ മാതാപിതാക്കളെയും കൂടപ്പിറപ്പുകളെയും അകറ്റിനിർത്താൻ നിങ്ങളെ പ്രേരിപ്പിക്കാത്ത എത്ര ഭർത്താക്കന്മാരുണ്ട് നിങ്ങളുടെ കൂട്ടത്തിൽ ?(nb ചില കുരുക്കൽ പൊട്ടിയാൽ ഞാൻ ഉത്തരവാദി അല്ല”.

ഇന്നിവിടെ ഒരു ലോഡ് ശവം വീഴും, വായിക്കു ഈ Ruby Dwani എന്ന കുലസ്ത്രീയുടെ പോസ്റ്റ് ഏതൊ ഒരാളുടെ മനസ്സിന്റെ തോന്നിയ…

Posted by Sabumon Abdusamad on Friday, January 22, 2021

Post Your Comments


Back to top button