CinemaGeneralLatest NewsMollywoodMovie GossipsNEWS

‘വെള്ളം’ ജയസൂര്യയെ ഖസാഖിന്റെ ഇതിഹാസത്തോട് ഉപമിച്ച് സംവിധായകൻ ; വൈറലായി കുറിപ്പ്

ജയസൂര്യ എന്ന നടൻ ഇനിമുതൽ വെള്ളത്തിനു മുമ്പും വെള്ളത്തിനു ശേഷവും എന്നറിയപ്പെടും തീർച്ച, സാജിദ് യഹിയ

കോവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്ന തിയറ്ററുകളിൽ ആദ്യം പ്രദർശനത്തിനെത്തിയ ചിത്രമാണ് ജയസൂര്യയുടെ ‘വെള്ളം’. സിനിമയിലെ മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇപ്പോഴിതാ സിനിമ കണ്ടതിനു ശേഷം ജയസൂര്യക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ സാജിദ് യഹിയ.

ഒ.വി വിജയന്റെ ഖസാഖിന്റെ ഇതിഹാസം പുറത്തു വന്നപ്പോൾ ചരിത്രം പറഞ്ഞു, മലയാള സാഹിത്യം ഇനി മുതൽ ഖസാഖിനു മുൻപും ഖസാഖിനു ശേഷവും എന്നറിയപ്പെടും. ഒരുപക്ഷെ അങ്ങനൊരു ഉപമ ഒരു സിനിമയുടെ കാര്യത്തിൽ ഒരു നടന്റെ കാര്യത്തിൽ തോന്നിയത് ജയേട്ടന്റെ വെള്ളം കണ്ടപ്പോഴാണ്..ഒന്നുറപ്പാണ് ജയസൂര്യ എന്ന നടൻ ഇനിമുതൽ വെള്ളത്തിനു മുമ്പും വെള്ളത്തിനു ശേഷവും എന്നറിയപ്പെടും തീർച്ചയാണ്,സാജിദ് കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

ഒ.വി വിജയന്റെ ഖസാഖിന്റെ ഇതിഹാസം പുറത്തു വന്നപ്പോൾ ചരിത്രം പറഞ്ഞു
മലയാള സാഹിത്യം ഇനി മുതൽ ഖസാഖിനു മുൻപും ഖസാഖിനു ശേഷവും എന്നറിയപ്പെടും..
ഒരുപക്ഷെ അങ്ങനൊരു ഉപമ ഒരു സിനിമയുടെ കാര്യത്തിൽ ഒരു നടന്റെ കാര്യത്തിൽ തോന്നിയത് ജയേട്ടന്റെ വെള്ളം കണ്ടപ്പോഴാണ്…ഒന്നുറപ്പാണ് ജയസൂര്യ എന്ന നടൻ ഇനിമുതൽ വെള്ളത്തിനു മുമ്പും വെള്ളത്തിനു ശേഷവും എന്നറിയപ്പെടും തീർച്ചയാണ്…

പ്രജേഷും സംയുക്തയും സിദ്ധക്കയും എല്ലാം മികച്ചു നിൽക്കുമ്പോഴും ജയസൂര്യ എന്ന നടനെ കൂടുതൽ അടയാളപ്പെടുത്തേണ്ടിയിരിക്കുന്നു കാരണം…
അസാധ്യമായ അഭിനയ പ്രകടനം കൊണ്ടു എന്നും നമ്മെ ഞെട്ടിച്ചിട്ടുള്ള നടനാണ് ജയസൂര്യ. പ്രജേഷിന്റെ തന്നെ ക്യാപ്റ്റൻ സത്യൻ പുറത്തു വന്നപ്പോഴും അതിന്റെ തീവ്രത നമ്മൾ കണ്ടതാണ്. പക്ഷെ അവിടെ നിന്നു പ്രജേഷ് തന്നെ വെള്ളത്തിലേക്കു എത്തുമ്പോൾ ജയസൂര്യ എന്ന നടന്റെ മീറ്ററിൽ വന്ന വ്യത്യാസം അഭിനയത്തിൽ വന്ന ഒതുക്കം പാടവം എല്ലാം ഒരുതരം സ്വാഭാവിക അഭിനയത്തിന്റെ പരകായ പ്രവേശം എന്നു തന്നെ പറയേണ്ടി വരും.
മുരളി എന്ന റിയൽ ലൈഫ് charecter തളിപ്പറമ്പുകാരൻ alcoholic കഥാപാത്രമായി ജയസൂര്യ എന്ന നടൻ പൊരുത്തപെടുകയല്ല മറിച്ചു തന്നിലേക്ക് മുരളിയെ സന്നിവേശിപ്പിക്കുകയാണ് വെള്ളത്തിൽ…

മദ്യപാനത്തിന്റെ വിപത്തും സാമൂഹിക കാഴ്ച്ചപ്പാടും ഒരു വ്യക്തിയുടെ അധഃപധനവും വിജയവും ഇങ്ങനെ മുരളി എന്ന കഥാപാത്രം ജയസൂര്യ എന്ന നടനിൽ ഒരു വെള്ളപ്പകർച്ച പോലെ ഒഴുകി നീങ്ങുകയാണ്…പ്രിയ ജയസൂര്യ നിങ്ങളൊരു വെറും നടനല്ല ഒരിക്കൽ കമൽ ഹാസനെ വിശേഷിപ്പിച്ചത് പോലെ നിങ്ങളൊരു ഭയങ്കരനായ നടൻ തന്നെയാണ്…
നിങ്ങൾ മത്സരിക്കുന്നത് അത്രയും നിങ്ങൾ തന്നെ സൃഷ്ടിച്ചു വച്ച സ്വന്തം ബെഞ്ച് മാർക്കുകളോട് തന്നെയാണ്…..മികച്ച സിനിമ…വളരെ മികച്ച പ്രകടനം.

മലയാള സിനിമ ഇത്ര വലിയൊരു ഇടവേളയ്ക്കു ശേഷം കോവിഡ് മഹാമാരിയോടുള്ള അതിജീവനം നടത്തി തിരിച്ചെത്തുന്ന ഈ അവസരത്തിൽ മുരളിയുടെ ജീവിതം കാണേണ്ടതും വെള്ളം പോലെ പകർത്തിയോഴുക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വം കൂടിയാണ്…തീർച്ചയായും തിയേറ്ററിൽ തന്നെ കാണുക, സാജിദ് കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button