CinemaGeneralIndian CinemaLatest NewsMovie GossipsNEWS

നടി ജയശ്രീ രാമയ്യ ആത്മഹത്യ ചെയ്ത നിലയിൽ

വിഷാദരോഗത്തിന് അടിമയാണെന്നും ഈ ലോകത്തു നിന്ന് യാത്ര പറയുകയാണെന്നും നടി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു

കന്നഡ ബിഗ് ബോസ് താരവും നടിയുമായ ജയശ്രീ രാമയ്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മഗഡി റോഡിലുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു ജയശ്രീയുടെ മൃതദേഹം കണ്ടെത്തിയത്.

വിഷാദരോഗത്തിന് അടിമയാണെന്നും ഈ ലോകത്തു നിന്ന് യാത്ര പറയുകയാണെന്നും നടി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തത് ഏറെ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ജനുവരി 22 നായിരുന്നു ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.പോസ്റ്റ് കണ്ട ഉടൻ തന്നെ സുഹൃത്തുക്കൾ ജയശ്രീയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. മണിക്കൂറുകൾക്കു ശേഷം പോസ്റ്റ് നടി പിൻവലിക്കുകയും ചെയ്തു. താൻ സുരക്ഷിതയാണെന്നും എല്ലാവരോടും സ്നേഹമെന്നും മറ്റൊരു പോസ്റ്റും നടി പിന്നീട് സോഷ്യൽമീഡിയയിൽ അപ്ലോഡ് ചെയ്തു.നടിയുടെ ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

കന്നഡ ബിഗ് ബോസ് സീസൺ 3 മത്സരാർത്ഥിയായിരുന്നു ജയശ്രീ. മോഡലിങ് രംഗത്തു നിന്നാണ് ജയശ്രീ സിനിമയിലേക്ക് എത്തുന്നത്. 2017 ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം ഉപ്പു ഹുലി ഖാരയാണ് ആദ്യ ചിത്രം.

 

shortlink

Related Articles

Post Your Comments


Back to top button