CinemaGalleryGeneralLatest NewsMollywoodNEWS

കളികൂട്ടുകാർ കഥയിലെ നായകനും നായികയുമായപ്പോൾ ; വൈറലായി ചിത്രം

‘ഹൃദയം’ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള പ്രണവിന്റെയും കല്യാണിയുടെയും ഒരു ചിത്രമാണ്​ ശ്രദ്ധ നേടുന്നത്

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാലും പ്രമുഖ സംവിധായകൻ പ്രിയദർശന്റെ മകളുമായ കല്യാണി പ്രിയദർശനും ചെറുപ്പം മുതലേ കളികൂട്ടുകാരാണ്. ഇരുവരും അഭിനയരംഗത്ത് മികച്ച പ്രകടനവും ഇതിനോടകം കാഴ്ചവെച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഇരുവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഹൃദയം’. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

‘ഹൃദയം’ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള പ്രണവിന്റെയും കല്യാണിയുടെയും ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ നേടുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ‘ഹൃദയം’. കല്യാണിയുടെ മൂന്നാമത്തെ മലയാള ചിത്രമാണ് ‘ഹൃദയം’. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ‘ഹൃദയം’. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലും പ്രണവും കല്യാണിയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിർമിക്കുന്നത്. 2020 ഓണത്തിന് സിനിമ തിയറ്ററിലെത്തും.

 

shortlink

Related Articles

Post Your Comments


Back to top button