CinemaGeneralLatest NewsMollywoodNEWS

‘നാരദൻ’; ടൊവിനോ ചിത്രത്തിൻ്റെ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ച് റിമ കല്ലിങ്കൽ

നടി അന്ന ബെൻ ചിത്രത്തിൻ്റെ ആദ്യ ക്ലാപ്പ് അടിച്ചു

ടൊവിനോ, അന്ന ബെൻ, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ആഷിഖ് അബു ചിത്രം ‘നാരദൻ’ ചിത്രീകരണത്തിലേയ്ക്ക്. നടി റിമ കല്ലിങ്കലാണ് ചിത്രത്തിൻ്റെ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്. നടി അന്ന ബെൻ ചിത്രത്തിൻ്റെ ആദ്യ ക്ലാപ്പ് അടിച്ചു. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉണ്ണി ആർ ആണ്.ജാഫർ സാദിഖ് ആണ് ചിത്രത്തിൻ്റെ ഛായാ​ഗ്രാഹകൻ. സൈജു ശ്രീധരൻ എഡിറ്റിംഗും ശേഖർ മേനോൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. ഗോകുൽ ദാസ് ആർട്ട്. മാഷർ ഹംസയാണ് കോസ്റ്റിയൂംസ്. റോണക്‌സ് സേവ്യർ മേക്കപ്പ്. ബെന്നി കട്ടപ്പന പ്രൊഡക്ഷൻ കൺട്രോളർ. ഒപിഎം ഡ്രീം മിൽ ബാനർ. അബിത് അബുവും വാസിം ഹൈദറുമാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഉണ്ണി.ആർ രചന നിർവഹിക്കുന്ന ചിത്രം ഏപ്രിലോടെ റിലീസിനെത്തുമെന്നാണ് സൂചന.

Related Articles

Post Your Comments


Back to top button