CinemaGeneralMollywoodNEWS

ആ നടി ഷബാന ആസ്മിയെ പോലെ വളരും: അന്ന് മുരളി പറഞ്ഞതിനെക്കുറിച്ച് ഉര്‍വശി

യോദ്ധ എന്ന ചിത്രത്തില്‍ ബീന ആന്റണിയെക്കുറിച്ചും എനിക്ക് ഏറെ പറയാനുണ്ട്

ടെലിവിഷന്‍ സീരിയല്‍ രംഗത്ത് മികച്ച കഥാപാത്രങ്ങള്‍ ചെയ്തു കയ്യടി നേടിയ ബീന ആന്റണിക്ക് ‘കനല്‍ക്കാറ്റ്’ എന്ന മമ്മൂട്ടി സിനിമയുടെ ലൊക്കേഷനില്‍ ഷൂട്ടിംഗ് കണ്ടു നിന്നതാണ് സിനിമയിലേക്കുള്ള വഴി തുറന്നത്. പിന്നീട് ലോഹിതദാസ് തന്നെ രചന നിര്‍വഹിച്ച ‘വളയം’ എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത ബീന ആന്റണിയെക്കുറിച്ച് അന്ന് നടന്‍ മുരളി പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുക്കുകയാണ് നടി ഉര്‍വശി. താന്‍ അഭിനയിച്ച ‘യോദ്ധ’ എന്ന സിനിമയിലെ അനുഭവങ്ങള്‍ പങ്കുവച്ചു കൊണ്ടായിരുന്നു ബീന ആന്റണിയെക്കുറിച്ചുള്ള സംഭാഷണം ഒരു ടോക് ഷോയില്‍ ഉര്‍വശി പങ്കുവച്ചത്.

“യോദ്ധ എന്ന സിനിമ എനിക്ക് എപ്പോഴും സ്പെഷ്യല്‍ ആണ്. അതിലെ നായിക അല്ലാതിരുന്നിട്ടുകൂടി ഞാന്‍ ഒരുപാട് എന്‍ജോയ് ചെയ്തു അഭിനയിച്ച സിനിമയാണ് യോദ്ധ. ജഗതി ചേട്ടനൊപ്പമുള്ള എന്റെ കോമ്പിനേഷന്‍ രംഗങ്ങള്‍ ഇന്നും എനിക്ക് പ്രിയപ്പെട്ടവയാണ്. ലാലേട്ടനും ജഗതി ചേട്ടനും കൂടി ആ സിനിമയില്‍ തല്ലു കൂടുമ്പോള്‍ ഞാനും ബീനയും ചേര്‍ന്നാണ് അവരെ പിടിച്ചു മാറ്റുന്നത്. നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച യോദ്ധ എന്ന ചിത്രത്തില്‍ ബീന ആന്റണിയെക്കുറിച്ചും എനിക്ക് ഏറെ പറയാനുണ്ട്‌. അതില്‍ പ്രധാന കാര്യം മുരളി ചേട്ടന്‍ പറഞ്ഞതാണ്‌. ഞങ്ങള്‍ ഒരുപാട് സപ്പോര്‍ട്ട് നല്‍കിയപ്പോഴാണ് ബീനയ്ക്ക് ആ കഥാപാത്രം ചെയ്യാന്‍ ഒരു ധൈര്യം വന്നത്.

ബീന ആന്റണി എന്ന നടി എനിക്കൊപ്പം ആദ്യമായി വര്‍ക്ക് ചെയ്തത് ‘യോദ്ധ’ എന്ന സിനിമയിലാണ്. ലാലേട്ടന്റെ സിസ്റ്റര്‍ ആയി അഭിനയിക്കുന്നത് കൊണ്ട് തന്നെ വളരെ ടെന്‍ഷനില്‍ ആയിരുന്നു ബീന. അന്ന് ബീന സിബി മലയില്‍ സംവിധാനം ചെയ്തു ലോഹിതദാസ് തിരക്കഥ എഴുതിയ വളയം എന്ന സിനിമയിലും ഒരു ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. മുരളി ചേട്ടന്‍ ബീനയെക്കുറിച്ച് എന്നോട് പറഞ്ഞത് മലയാള സിനിമയില്‍ അവസരം കിട്ടിയാല്‍ ഷാബാന ആസ്മിയെ പോലെ ഉയരത്തിലെത്തുന്ന നടിയാകും എന്നാണ്”.

shortlink

Related Articles

Post Your Comments


Back to top button