ബോളിവുഡ് നടൻ വരുൺ ധവാൻ വിവാഹിതനായി ; വീഡിയോ

നിരവധി താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തു

ബോളിവുഡ് താരം വരുൺ ധവാൻ വിവാഹിതനായി. മുംബൈയിലെ പ്രമുഖ ഫാഷൻ ലേബലായ നടാഷ ദലാൽ ലേബൽ ഉടമയാണ് നടാഷയാണ് വധു. മുംബൈയിലെ അലിബാഗിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. നിരവധി താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തു.

ബോളിവുഡ് സംവിധായകൻ ഡേവിഡ് ധാവന്റെ മകനാണ് വരുൺ ധവാൻ. രാജേഷ് ദലാൽ, ഗൗരി ദലാൽ എന്നിവരുടെ മകളാണ് നടാഷ. കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ ഷോയിൽ നടാഷയുമായുള്ള പ്രണയത്തെ കുറിച്ച് വരുൺ തുറന്നു പറഞ്ഞിരുന്നു. 2020 മേയ് മാസത്തിൽ പ്ലാൻ ചെയ്തിരുന്ന വിവാഹം കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നീട്ടിവയ്ക്കുകയായിരുന്നു.

Share
Leave a Comment