CinemaGeneralLatest NewsNEWSOscar

ഓസ്കാര്‍ മത്സരത്തിൽ ഇടം നേടി സൂര്യയുടെ “സൂരറൈ പോട്ര്”

സുധാ കൊം​ഗാര സംവിധാനം നിർവഹിച്ച് സൂര്യ നായകനായും മലയാളി താരം അപര്‍ണ ബാലമുരളി നായികയായുമെത്തിയ ‘സൂരറൈ പോട്ര്’ എന്ന തമിഴ് ചിത്രം പ്രേക്ഷക പ്രശംസ നേടിയിരുന്നു. ചിത്രത്തിലെ മിന്നും പ്രകടനത്തിന് തെന്നിന്ത്യയിൽ തന്നെ ശ്രദ്ധേയയായ നടിയായി അപർണ മാറി. ചുരുങ്ങിയ ചിലവില്‍ സാധാരണക്കാര്‍ക്കുകൂടി യാത്രചെയ്യാന്‍ കഴിയുന്ന എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ​ഗോപിനാഥിൻറ്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു “സൂരാരൈ പൊട്രു”.

Read Also: വിദ്യാസമ്പന്നരായ മാതാപിതാക്കൾ മക്കളോട് കാണിച്ച ക്രൂരതയോടു പ്രതികരിച്ച് പ്രമുഖ മോഡൽ ജോമോള്‍ ജോസഫ്

ആമസോണിലൂടെ റിലീസായ ചിത്രം വൻ സ്വീകാര്യതയാണ് സമ്പാധിച്ചത്. ചിത്രത്തില്‍ സൂര്യയുടെയും അപര്‍ണ ബാലമുരളിയുെടെയും പ്രകടനം മികച്ചതായിരുന്നു. റിലീസ് സമയത്ത് വാര്‍ത്തകളിലുടനീളം നിറഞ്ഞു നിന്ന ചിത്രം വീണ്ടും ചര്‍ച്ചയാവുകയാണ്.

Read Also: സിജു വിത്സന്‍, “പത്തൊമ്പതാം നൂറ്റാണ്ടി”ലെ നായകൻ; സസ്‌പെന്‍സ് പുറത്തുവിട്ട് സംവിധായകൻ വിനയന്‍

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത്തവണത്തെ ഓസ്കാര്‍ മത്സരത്തിന് സൂരറൈ പോട്ര് എന്ന ചിത്രവും ഇടംപിടിച്ചിരിക്കുകയാണ്. കൊവിഡ് 19 പശ്ചാത്തലത്തിൽ ഓസ്കാര്‍ അക്കാദമി മത്സരത്തിന് അയക്കാന്‍ സാധിക്കുന്ന ചിത്രങ്ങള്‍ക്കുള്ള നിയമങ്ങളില്‍ പലവിധ മാറ്റങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.

Read Also: ഹെൽത്തി ടിപ്സുമായി നടി ശിൽപ്പ ഷെട്ടി ; വൈറലായി വീഡിയോ

ജി.വി. പ്രകാശാണ്‌ ചിത്രത്തിൻറ്റെ സംഗീത സംവിധായകൻ. സൂര്യയുടെ നിര്‍മ്മാണ കമ്പനിയായ 2 ഡി എൻറ്റെര്‍ടെയിന്‍മെൻറ്റും സിഖ്യ എൻറ്റെര്‍ടെയിന്‍മെൻറ്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. മലയാളത്തിൻറ്റെ സ്വന്തം ഗായകനായ ഹരീഷ് ശിവരാമകൃഷ്ണന്‍ ചിത്രത്തില്‍ ഗാനം ആലപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button