CinemaGeneralLatest NewsMollywoodNEWS

വെള്ളം ഒരു ഗംഭീര സിനിമ ; ജയസൂര്യയെ പ്രശംസിച്ച് സുരാജ് വെഞ്ഞാറമ്മൂട്

ഫേസ്ബുക്കിലൂടെയാണ് സുരാജ് വെള്ളം ടീമിന് അഭിനന്ദനം അറിയിച്ചത്

പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ജയസൂര്യ ചിത്രം വെള്ളം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. കോവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്ന തിയറ്ററുകളിൽ ആദ്യം പ്രദർശനത്തിനെത്തിയ ചിത്രം കൂടിയാണ് ‘വെള്ളം’. സിനിമയിലെ മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇപ്പോഴിതാ സിനിമ കണ്ടതിനു ശേഷം ജയസൂര്യക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് നടൻ സുരാജ് വെഞ്ഞാറമ്മൂട്. ഫേസ്ബുക്കിലൂടെയാണ് സുരാജ് വെള്ളം ടീമിന് അഭിനന്ദനം അറിയിച്ചത്.

‘നീണ്ട ഇടവേളയ്ക്കു ശേഷം ഒരു മലയാള സിനിമ തിയ്യറ്ററിൽ കണ്ടു, ഒരുപാട് സന്തോഷം. എല്ലാവരും തീയ്യേറ്ററിൽ തന്നെ കാണാൻ ശ്രമിക്കണം. വെള്ളം ഒരു ഗംഭീര സിനിമയാണെന്നും സുരാജ് വെഞ്ഞാറമ്മൂട് കുറിച്ചു. ജയസൂര്യ – പ്രജേഷ് ടീമിന്റെ വെള്ളത്തിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നുവെന്നും സുരാജ് വെഞ്ഞാറമ്മൂട് ഫേസ്ബുക്കിൽ കുറിച്ചു.

പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രത്തിൽ സംയുക്ത മേനോനാണ് നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button