CinemaGeneralIndian CinemaLatest NewsNEWSTollywoodTrailersVideos

ഭാവനയുടെ പുതിയ ചിത്രം വരുന്നു ;’ ഇൻസ്പെക്ടര്‍ വിക്രം’, ട്രെയിലര്‍ പുറത്തുവിട്ടു

ഭാവന തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്‍തത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. വിവാഹ ശേഷം മലയാള സിനിമയിൽ സജീവമല്ലെങ്കിലും താരം അന്യഭാഷകളിൽ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ഭാവനയുടെ ഏറ്റവും പുതിയ കന്നഡ ചിത്രം ഇൻസ്‍പെക്ടര്‍ വിക്രമത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഭാവന തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്‍തത്.

പ്രജ്വല്‍ ദേവ്‍രാജ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ശ്രീ നരസിംഹയാണ് ഇൻസ്‍പെക്ടര്‍ വിക്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.ഒരു റൊമാന്റിക് ആക്ഷൻ ത്രില്ലറായിരിക്കും ചിത്രം. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായി മാറിയിരുന്നു. ഭാവനയുടെ കഥാപാത്രത്തിന് മികച്ച പ്രാധാന്യമാണ് ചിത്രത്തിലുള്ളത്. പ്രജ്വല്‍ ദേവ്‍രാജിന്റെ ജോഡിയായിട്ടാണ് ഭാവന ചിത്രത്തില്‍.രഘു മുഖര്‍ജി, പ്രദീപ് തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്.ദര്‍ശൻ ചിത്രത്തില്‍ അതിഥി വേഷത്തിലുമെത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button