CinemaGeneralLatest NewsNEWS

സുജാതയുടെ സൂഫി ഇനി ശാകുന്തളത്തിലെ ദുഷ്യന്തൻ

“സൂഫിയും സുജാതയും” ചിത്രത്തിൽ നായകനായിയെത്തിയ ദേവ് മോഹന്‍ സാമന്തയുടെ നായകനായി “ശാകുന്തള”ത്തിൽ എത്തുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖറാണ് ചിത്രമൊരുക്കുന്നത്. കാളിദാസൻറ്റെ സംസ്കൃത നാടകമായ അഭിജ്ഞാന ശാകുന്തളത്തെ ആസ്പതമാക്കിയൊരുക്കുന്ന സിനിമയെക്കുറിച്ച്‌ ജനുവരി ആദ്യ വാരമാണ് ഗുണശേഖര്‍ പ്രഖ്യാപിച്ചത്.

സമാന്ത ശകുന്തളയായി വേഷമിടുന്ന ചിത്രത്തിൻറ്റെ മോഷന്‍ പോസ്റ്ററും പങ്കുവച്ചിരുന്നു. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കുന്ന ശാകുന്തളത്തിന് മണി ശര്‍മയാണ് സംഗീതം ഒരുക്കുന്നത്. ദുഷ്യന്തൻറ്റെയും ശകുന്തളയുടെയും പ്രണയകഥ ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നും അവതരിപ്പിക്കുന്ന ചിത്രമാകും ഇതെന്നാണ് സൂചന. ഈ വര്‍ഷം അവസാനാം ചിത്രീകരണം ആരംഭിക്കും.

shortlink

Related Articles

Post Your Comments


Back to top button