CinemaGeneralLatest NewsNEWS

ജോജു ജോർജ്ജും രമ്യാ നമ്പീശനും ഒന്നിക്കുന്നു

ജോജു ജോര്‍ജ്ജിനെ കേന്ദ്രകഥാപാത്രമാക്കികൊണ്ട് നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന ‘പീസ്’ എന്ന ചിത്രത്തില്‍ രമ്യാ നമ്പീശൻ നായികയായിയെത്തുന്നു. ‘അഞ്ചാം പാതിര’യ്ക്കു ശേഷം രമ്യാ വേഷമിടുന്ന മലയാള ചിത്രം കൂടിയാണിത്.

Read Also: താരപുത്രനായിട്ടും 2010 വരെ സിനിമയിലേക്ക് വരാൻ കാത്തിരിക്കേണ്ടി വന്നതിന്റെ കാരണം പറഞ്ഞു സുധീർ കരമന

അനില്‍ നെടുമങ്ങാട്, അതിഥി രവി, സിദ്ധിഖ്, ആശ ശരത്ത്, അര്‍ജുന്‍ സിംങ്, വിജിലേഷ്, ഷാലു റഹീം, മാമുക്കോയ തുടങ്ങിയവരും ‘പീസി’ല്‍ വേഷമിടുന്നുണ്ട്. സ്ക്രിപ്റ്റ് ഡോക്ടര്‍ പിക്ചേഴ്സിൻറ്റെ ബാനറില്‍ ദയാപരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൻറ്റെ തിരക്കഥ സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്നു.

കാര്‍ലോസ് എന്ന ഡെലിവറി പാര്‍ട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമാണ് ഈ ആക്ഷേപഹാസ്യ ചിത്രം പറയുന്നത്. മൂന്ന് ഷെഡ്യൂളുകളുള്ള ചിത്രത്തിന്റ്റെ ആദ്യ രണ്ട് ഷെഡ്യൂളുകള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായി, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചിത്രീകരണം പുരോഗമിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button