GeneralLatest NewsMollywoodNEWS

പവർ സ്റ്റാറിന്‌ മ്യൂസിക്‌ ചെയ്യുവാൻ കെ.ജി.എഫ്‌ മ്യൂസിക്‌ ഡയറക്ടർ രവി ഭാസുർ

ബാബു ആൻ്റണി നായകനായി, ഡെന്നിസ് ജോസഫ് തിരക്കഥ എഴുതുന്ന ചിത്രം ഒമർ ലുലുവിൻ്റെ ആദ്യ ആക്ഷൻ മാസ്സ് ചിത്രമാണ് പവർ സ്റ്റാർ.

വിർച്വൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ രതീഷ്‌ ആനേടത്ത്‌ നിർമ്മിച്ച്‌ ഒമർ ലുലു സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം പവർസ്റ്റാറിൽ പ്രശസ്ത സംഗീതസംവിധായകൻ രവി ഭാസുർ എത്തുന്നു. കെ.ജി.എഫിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ട സംഗീത സംവിധായകനായ രവി ഭാസുർ കെ.ജി.എഫ്‌ രണ്ടാം ഭാഗത്തിനു ശേഷം ജോയിൻ ചെയ്യുന്ന ആദ്യചിത്രമാണ്‌ പവർ സ്റ്റാർ.

ബാബു ആൻ്റണി നായകനായി, ഡെന്നിസ് ജോസഫ് തിരക്കഥ എഴുതുന്ന ചിത്രം ഒമർ ലുലുവിൻ്റെ ആദ്യ ആക്ഷൻ മാസ്സ് ചിത്രമാണ്. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അടാർ ലൗ, ധമാക്ക, എന്നീ സിനിമകൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാറിൽ, ഹോളിവുഡ് സൂപ്പർ താരം ലൂയിസ് മാൻ്റിലോർ, അമേരിക്കൻ ബോക്‌സിങ് ഇതിഹാസം റോബർട്ട് പർഹാം എന്നിവർ ജോയിൻ ചെയ്തിരുന്നു. കന്നഡ യുവതാരം ശ്രേയസ് മഞ്ജു, കൂടാതെ മലയാളത്തിൽ നിന്നും ബാബുരാജ്, റിയാസ് ഖാൻ ഒപ്പം അബു സലീമും പ്രധാന വേഷത്തിൽ എത്തുന്നു. പവർ സ്റ്റാറിന് വേണ്ടിയുള്ള ഇവരുടെ വർക്ക് ഔട്ട് ഇമേജുകൾ ലോക്ക്‌ ഡൗൺ സമയത്ത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. മലയാളത്തിലും കന്നടയിലുമായി ഒരുക്കുന്ന ഈ ചിത്രത്തിൽ കന്നട സിനിമയിലെ ഒരുപിടി താരങ്ങൾ കൂടി ഉണ്ടാകുമെന്നാണ് സൂചന.

വിർച്വൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ രതീഷ്‌ ആനേടത്ത്‌ ആണ് പവർ സ്റ്റാർ നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത കാസ്റ്റിംഗ് ഡയറക്ടർ വിശാഖ് പി.വി ആണ് ‘പവർ സ്റ്റാറി’ന്റെയും കാസ്റ്റിംഗ് നിർവ്വഹണം. കേരളത്തിനകത്തും, രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ഉടൻ ആരംഭിക്കും.

shortlink

Related Articles

Post Your Comments


Back to top button