BollywoodGeneralLatest NewsMovie GossipsNEWS

വയറിലെ സ്ട്രെച്ച് മാർക്ക് ; നടി മലൈക അറോറയ്ക്ക് നേരെ ബോഡി ഷെയ്മിങ്ങ്

'വയസ്സായില്ലേ' എന്ന് ചോദിച്ചുകൊണ്ടായിരുന്നു അധിക്ഷേപം

നടി മലൈക അറോറയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ അവഹേളനം. കഴിഞ്ഞ ദിവസം താരത്തിന്റെ പുറത്തിറങ്ങിയ ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ചിത്രത്തിൽ യോഗ പാന്റും ടി-ഷർട്ടും ധരിച്ച മലൈകയുടെ വയറിലെ സ്ട്രെച്ച് മാർക്ക് പുറത്തുകാണാം. ഒരു വർക്ക്ഔട്ട് സെഷൻ കഴിഞ്ഞ് മടങ്ങുന്ന ചിത്രമാണിത്.

‘വയസ്സായില്ലേ’ എന്ന് ചോദിച്ചുകൊണ്ടായിരുന്നു അധിക്ഷേപം. എന്നാൽ ഒട്ടേറെപ്പേർ ഇക്കാര്യം സ്വാഭാവികമാണെന്നും, ഇതിൽ അവഹേളിക്കാനായി ഒന്നുമുണ്ടാവേണ്ട കാര്യമില്ലെന്നും പറഞ്ഞുകൊണ്ട് മുന്നോട്ടു വരുന്നുണ്ട്.

ഫോട്ടോഷൂട്ടിൽ പോലും തന്നിലെ മാതൃത്വത്തിന്റെ ഈ അടയാളം മലൈക മറച്ചുവയ്ക്കാൻ പലപ്പോഴും ശ്രമിച്ചിരുന്നില്ല.

https://www.instagram.com/p/CKdV6fxHSjL/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button