GalleryGeneralKollywoodLatest NewsNEWS

നൈനികയെ ചേർത്തുപിടിച്ച് മീന ; വൈറലായി ചിത്രങ്ങൾ

നടി സ്നേഹയുടെ മകളുടെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ മീന മകൾക്കൊപ്പം എത്തിയപ്പോൾ പകർത്തിയതാണ് ചിത്രങ്ങൾ

ഒരു കാലത്ത് തെന്നിന്ത്യ അടക്കിവാണ നടിയാണ് മീന. മലയാളത്തിലും തമിഴിലും മറ്റു ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോഴും സിനിമയിൽ സജീവമാണ്. മീനയ്ക്ക് മാത്രമല്ല ഇപ്പോൾ ആരാധകരുള്ളത് മകൾ നൈനികയ്ക്കും നിരവധി ആരാധകരാണുള്ളത്. വിജയ്‌യുടെ ‘തെരി’ എന്ന സിനിമയിലൂടെയാണ് നൈനിക അഭിനയരംഗത്തേക്ക് കടന്നുവന്നത്. വിജയ്‌യുടെ മകളായി മികച്ച പ്രകടനമാണ് നൈനിക കാഴ്ചവെച്ചത്. ഇപ്പോഴിതാ അമ്മ മീനയ്‌ക്കൊപ്പമുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

https://www.instagram.com/p/CKgadzPhIIu/?utm_source=ig_web_copy_link

നടി സ്നേഹയുടെ മകളുടെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ മീന മകൾക്കൊപ്പം എത്തിയപ്പോൾ പകർത്തിയതാണ് ചിത്രങ്ങൾ. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുളളത്.

shortlink

Related Articles

Post Your Comments


Back to top button