
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. താരത്തെ പോലെ തന്നെ നിരവധി ആരാധകരാണ് മകൾ അലംകൃതയ്ക്കും. എന്നാൽ വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമേ സുപ്രിയും പൃഥ്വിയും മകളുടെ മുഖം കാണിച്ചുകൊണ്ടുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളൂ.മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് പൃഥ്വിരാജും സുപ്രിയയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ.
വീട്ടിലെ വളർത്തുനായ സോറോയ്ക്ക് ഒപ്പം കളിക്കുന്ന അല്ലിയുടെ ഒരു ചിത്രമാണ് സുപ്രിയ ഇന്ന് പങ്കുവച്ചിരിക്കുന്നത്. പുതിയ ചിത്രത്തിലും അല്ലിയുടെ മുഖം വ്യക്തമല്ല. നിരവധിപേർ അലിയുടെ മുഖം കാണിക്കാൻ ആവശ്യപ്പെട്ട് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.
Post Your Comments