GeneralLatest NewsNEWS

മതവികാരം ​വൃണപ്പെടുത്തിയ ‘താണ്ഡവ്​’ നിര്‍മാതാക്കളെയും അഭിനേതാക്കളെയും അറസ്​റ്റ്​ ചെയ്യാമെന്ന് സുപ്രീം കോടതി

മതവികാരം വൃണപ്പെടുത്തുകയും മതത്തെ പൊതുമധ്യത്തില്‍ പരിഹസിക്കുകയും ചെയ്​തെന്ന പരാതിയില്‍ ‘താണ്​ഡവ്​’ വെബ്​ പരമ്പാര​യുടെ അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും അറസ്​റ്റ്​ ചെയ്യാമെന്ന്​ സുപ്രീം കോടതി. സംവിധായകന്‍ അലി അബ്ബാസ്​ സഫര്‍, നിര്‍മാതാവ്​ ഹിമാന്‍ഷു മെഹ്​റ, രചന നിര്‍വഹിച്ച ഗൗരവ്​ സോളങ്കി, അഭിനേതാവ്​ മുഹമ്മദ്​ സീഷന്‍ അയ്യൂബ്​ തുടങ്ങിയവര്‍ വെവ്വേറെ സമര്‍പ്പിച്ച ഹർജികള്‍ പരി​ഗണിച്ചാണ്​ സുപ്രീം കോടതി ഇവരുടെ അറസ്​റ്റിന്​ അവസരം തുറന്നുനല്‍കിയത്​.

Read Also: ആരാധികയ്ക്കൊപ്പം ഐശ്വര്യ റായ് ; വൈറലായി ചിത്രം

മതവികാരം വൃണ​പ്പെടുത്തിയെന്ന്​ കാണിച്ച്‌​ ഇവര്‍ക്കെതിരെ ഉത്തര്‍ പ്ര​ദേശ്​, മധ്യപ്രദേശ്​, കര്‍ണാടക, മഹാരാഷ്​ട്ര സംസ്​ഥാനങ്ങളില്‍ കേസ്​ നിലനില്‍ക്കുന്നുണ്ട്​. അലിഗഢ്​, ഗ്രേറ്റര്‍ നോയ്​ഡ, ഷാജഹാന്‍പൂര്‍ പൊലീസ്​ സ്​റ്റേഷനുകളിലായി ഉത്തര്‍ പ്രദേശില്‍ മാത്രം മൂന്നു കേസുകളുണ്ട്. വിവിധ സംസ്​ഥാനങ്ങളില്‍ ഇവര്‍ക്കെതിരെ രേഖപ്പെടുത്തിയ കേസുകള്‍ ഒന്നാക്കാന്‍ സുപ്രീം കോടതി ബുധനാഴ്​ച നിര്‍ദേശം നല്‍കി.

Read Also: വളർത്തുനായ്‌ക്കൊപ്പം കളിച്ച് പൃഥ്വിയുടെ അല്ലി ; ചിത്രം പങ്കുവെച്ച് സുപ്രിയ

ബോളിവുഡ്​ താരങ്ങളായ സെയ്​ഫ്​ അലി ഖാന്‍, ഡിംപിള്‍ കപാഡിയ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായിയെത്തുന്ന ‘താണ്ഡവി’ല്‍ സീഷന്‍ അയ്യൂബ്​ അണിഞ്ഞ വേഷം, ഭഗവാന്‍ ശിവൻറ്റെ വേഷമണിഞ്ഞ്​ ‘ആസാദി’ ​നാമം ഉയർത്തുന്ന ഭാഗമാണ്​ വിമര്‍ശനമേറ്റുവാങ്ങിയത്​.

Read Also: നീലയിൽ തിളങ്ങി കല്യാണി ; വൈറലായി ചിത്രം

ജനുവരി 15ന്​ ആമസോണ്‍ പ്രൈം റിലീസ്​ ചെയ്​ത പരമ്പരക്കെതിരെ സമൂഹ മാധ്യമങ്ങളിലും അല്ലാതെയും വിമര്‍ശനം ശക്​തമായതോടെ നിര്‍മാതാക്കള്‍ പരസ്യമായി മാപ്പപേക്ഷിച്ചിരുന്നു. പിന്നാലെ അറസ്​റ്റ്​ നടപടികളുമായി വിവിധ സംസ്​ഥാനങ്ങള്‍ മുന്നോട്ടുപോകുന്നത്​ അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ സുപ്രീം കോടതിയിലെത്തിയ കേസിലാണ്​ ബുധനാഴ്​ച വിധി പറഞ്ഞത്​. മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ വേണമെങ്കില്‍ അതത്​ ഹൈക്കോടതികളെ സമീപിക്കാമെന്നും ജസ്​റ്റീസുമാരായ അശോക്​ ഭൂഷണ്‍, ​ആര്‍.എസ്​ റെഡ്​ഡി, എം.ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച്​ വ്യക്​തമാക്കി.

shortlink

Related Articles

Post Your Comments


Back to top button