CinemaComing SoonGeneralLatest NewsMovie GossipsNew ReleaseNEWS

വിനയൻ്റെ ‘പത്തൊമ്പതാം നൂറ്റാണ്ട്’; ആറാട്ടുപുഴ വേലായുധ പണിക്കരായി സിജു വിൽസൺ

"പത്തൊമ്പതാം നൂറ്റാണ്ടി"ൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും കൊച്ചിയിൽ വെച്ച് നടന്നു

വിനയൻ സംവിധാനം ചെയ്യുന്ന “പത്തൊമ്പതാം നൂറ്റാണ്ടി”ൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും കൊച്ചിയിൽ വെച്ച് നടന്നു. ശ്രീ ഗോകുലം മൂവിസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിൽ നവോഥാന നായകനും ധീര പോരാളിയുമായിരുന്ന ആറാട്ടു പുഴ വേലായുധ പണിക്കരായെത്തുന്നത് നടൻ സിജു വിൽസൺ ആണ്.

നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരോടൊപ്പം തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നുണ്ടെന്ന് വിനയൻ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.

മോഹൻലാലും മമ്മൂട്ടിയും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ വഴി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത് വിട്ടു. കഴിഞ്ഞ ആറുമാസമായി സിജു ഈ വേഷത്തിനായി കളരിയും, കുതിര ഒാട്ടവും, മറ്റ് ആയോധന കലകളും പരിശീലിക്കുകയാണ്.

ഷാജിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. റഫീഖ് അഹമ്മദിൻ്റെ വരികൾ എം ജയചന്ദ്രൻ ഈണം നൽകുന്നു. സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, തട്ടീം മുട്ടീം ഫെയിം ജയകുമാർ, നസീർ സംക്രാന്തി, കൂട്ടിക്കൽ ജയച്ചന്ദ്രൻ, പത്മകുമാർ, മുൻഷി രഞ്ജിത്, ഹരീഷ് പെൻഗൻ, ഉണ്ണി നായർ, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, കയാദു, രേണു സുന്ദർ, ദുർഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങിയവരാണ് താരങ്ങൾ.

Related Articles

Post Your Comments


Back to top button