CinemaGeneralLatest NewsMollywoodMovie GossipsNEWS

ഒടിയനിൽ ചെറിയ വേഷത്തോടെ തുടക്കം ; ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി ഹരിത്ത്

പ്രമുഖ സംവിധായകരുടേയും ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള അവസരം തേടിയെത്തിയിരിക്കുകയാണ് ഹരിത്തിന്

മോഹൻലാലിൻറെ ‘ഒടിയന്‍’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് ഹരിത്ത്. ചിത്രത്തിൽ ചെറിയ വേഷമാണ് ഹരിത്ത് ചെയ്തതെങ്കിലും മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാൻ ഹരിത്തിന് കഴിഞ്ഞു.

ഉണ്ണി മുകുന്ദന്റെ ‘മേപ്പടിയാന്‍’ എന്ന ചിത്രത്തിലും ഹരിത്ത് അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചു. കൂടാതെ പല പ്രമുഖ സംവിധായകരുടേയും ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള അവസരം തേടിയെത്തിയിരിക്കുകയാണ് ഹരിത്തിന്.

സംവിധായകന്‍ കെ. മധുവിന്റെ അസോസിയേറ്റായ സജിത് സംവിധാനംചെയ്യുന്ന സിനിമയില്‍ നായകന്‍ ഹരിത്താണ്.ഇതിന്റെ ചിത്രീകരണം മൂന്നാറിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

‘Team5’ എന്ന സിനിമയുടെ സംവിധായകന്‍ സുരേഷ് ഗോവിന്ദ് രചന സംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ ചിത്രം, നവാഗതനായ സോണി നാരായണന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ മൂവി എന്നിവയാണ് ഹരിത്തിന്റെ ഒരുങ്ങുന്ന ചിത്രങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button