CinemaGeneralMollywoodNEWS

‘നാടോടിക്കാറ്റ്’ സൂപ്പർ ഹിറ്റായി ഓടി കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ചോദ്യം കേട്ട് ശരിക്കും ഞാൻ ഞെട്ടി

എന്നെ അതിശയിപ്പിച്ച മറ്റൊരു കാര്യം എന്തെന്നാൽ ഞാൻ 'നാടോടിക്കാറ്റ്' ചെയ്തു സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സമയത്ത്

താൻ സിനിമയിൽ എത്ര തിരക്ക് ആയാലും തന്റെ ചിലനാട്ടുകാർ അത് അറിയാറില്ലെന്നു സംവിധായകൻ സത്യൻ അന്തിക്കാട്. അതിന്റെ പ്രധാന കാരണം സിനിമ ചെയ്തു കഴിഞ്ഞു ഉടനടി താൻ അന്തിക്കാട് എത്തി അവിടുത്തെ സാധാരണ വ്യക്തിയായി മാറുമെന്നും സത്യൻ അന്തിക്കാട് പറയുന്നു. ‘ജോമോന്റെ സുവിശേഷങ്ങൾ’ ചിത്രീകരിച്ചു കഴിഞ്ഞു ഞാൻ അന്തിക്കാട്ടെ വീട്ടിലെത്തിയപ്പോൾ തന്റെ മകൻ പോലും അതിനെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നുവെന്നും സത്യൻ അന്തിക്കാട്  ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.  പക്ഷെ താൻ ഏറ്റവും ഞെട്ടിപ്പോയ ഒരു അനുഭവത്തെക്കുറിച്ചാണ് സത്യൻ അന്തിക്കാടിന്റെ ഇപ്പോഴത്തെ തുറന്നു പറച്ചിൽ

“ഞാൻ സിനിമ സ്ഥിരമായി ചെയ്തു കൊണ്ടിരിക്കുന്ന ആളാണ് എന്ന് എന്റെ നാട്ടുകാർക്ക് ഒരിക്കലും തോന്നാറില്ല, എന്റെ വീട്ടിൽ പോലും അങ്ങനെ ഒരു അനുഭവം ഉണ്ട്. ‘ജോമോന്റെ സുവിശേഷങ്ങൾ’ ചിത്രീകരിച്ചു കഴിഞ്ഞു അടുത്ത ദിവസം ഞാൻ വീട്ടിലെ ഗൃഹനാഥനായി മാറുന്നത് കണ്ടപ്പോൾ എന്റെ മകൻ അതിനെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നെ അതിശയിപ്പിച്ച മറ്റൊരു കാര്യം എന്തെന്നാൽ ഞാൻ ‘നാടോടിക്കാറ്റ്’ ചെയ്തു സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് എന്റെ നാട്ടുകാരനായ ഒരാൾ ചോദിച്ചു, താങ്കൾ ഇപ്പോൾ സിനിമ ഒന്നും ചെയ്യുന്നില്ലേ! എന്ന്, അത് എനിക്ക് വല്ലാത്ത ഒരു ഞെട്ടലായിരുന്നു”. സത്യൻ അന്തിക്കാട് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button