GeneralInterviewsLatest NewsNEWS

“സിനിമാരംഗത്ത് പണ്ടുണ്ടായിരുന്ന പല നല്ല മര്യാദകളും ഇന്ന് നഷ്ടപ്പെട്ടു”; തുറന്നടിച്ച് ഗായിക കെ.എസ് ചിത്ര

സിനിമാരംഗത്ത് ഈ കാലത്തിനിടെ സംഭവിച്ച ചില മാറ്റങ്ങളെ കുറിച്ച്‌ തുറന്നുപറഞ്ഞ് മലയാളത്തിൻറ്റെ സ്വന്തം വാനമ്പാടി കെ.എസ്. ചിത്ര. പണ്ടുണ്ടായിരുന്ന പല നല്ല മര്യാദകളും ഇന്ന് നഷ്ടപ്പെട്ടതായി തോന്നിയിട്ടുണ്ടെന്നും നമ്മള്‍ പാടിയ ഒരു ഗാനം സിനിമയില്‍ ഉൾപ്പെടുത്തിയിട്ടില്ലെങ്കില്‍ ആ വിവരം അറിയിക്കുന്ന പതിവെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞുവെന്നും ചിത്ര ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

Read Also: ബോക്സ് ഓഫീസിൽ വലിയ പരാജയം ഏറ്റുവാങ്ങിയ മോഹൻലാൽ ചിത്രം തമിഴ് സൂപ്പർ താരത്തിന് ഗുണം ചെയ്തു: കെ മധു

“പാടിയ പാട്ടുകളുടെ സി.ഡി റിലീസ് ചെയ്യുന്ന വിവരം മറ്റാരെങ്കിലും പറഞ്ഞ് വേണം പലപ്പോഴും അറിയാന്‍. മുമ്പെല്ലാം കാസറ്റുകളുടേയും സി.ഡികളുടേയുമെല്ലാം കോപ്പി എത്തിച്ചു നല്കുന്ന പതിവുണ്ടായിരുന്നു, ആ രീതികളും മാറിപ്പോയി.

Read Also: ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും അപമാനിച്ച കേസിൽ കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയുടെ ജാമ്യാപേക്ഷ തള്ളി കോടതി

റേഡിയോയില്‍ പാട്ടുകേൾക്കുമ്പോൾ പാടിയവരുടെ പേര് പറയാത്തത് എന്തുകൊണ്ടാണെന്ന് ചിന്തിക്കാറുണ്ട്. പാട്ടുകാർക്ക് ലഭിക്കുന്ന വലിയ അംഗീകാരമായാണ് ഞാനതിനെ കാണുന്നത്. ഇന്ന് പുതിയ ചില പാട്ടുകള്‍ ആര് പാടിയതാണെന്ന് അറിയാന്‍ പ്രയാസമാണ്.

Read Also: ആ സിനിമയിലെ കഥാപാത്രത്തിന് പകരക്കാരനായി അവർക്ക് മറ്റൊരാളെ കണ്ടെത്താൻ കഴിഞ്ഞില്ല

ഒരുപാട് പേര്‍ ഒന്നിച്ചിരുന്ന് വലിയൊരു കൂട്ടായ്മയിലൂടെയാണ് മുമ്പെല്ലാം പാട്ടുകള്‍ സൃഷ്ടിച്ചിരുന്നത്. ടെക്‌നോളജിയുടെ വളർച്ച റെക്കോഡിങ് രീതിയില്‍ കാര്യമായ മാറ്റം വരുത്തി. പാട്ട് പൂർണ‌മായി ഒരു സമയം റെക്കോർഡ് ചെയ്യുന്നില്ല. വാക്കുകളും വരികളുമെല്ലാം മുറിച്ചെടുത്ത് പല ഭാഗങ്ങളിലേക്ക് മാറ്റാം. ചെറിയ ബിറ്റുകളായിട്ടാണ് പുതിയ കാലത്ത് പാട്ടുകള്‍ സൃഷ്ടിക്കുന്നത്”, ചിത്ര പറഞ്ഞു.

Read Also: “ഗൂഗിള്‍ കുട്ടപ്പന്‍”: “ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍” തമിഴിലേയ്ക്ക്

പുതിയ കാലത്തും മര്യാദകള്‍ പാലിക്കുന്നവര്‍ ഇല്ലേ എന്ന ചോദ്യത്തിന് തീർച്ചയായും ഉണ്ട് എന്നായിരുന്നു ചിത്രയുടെ മറുപടി. പേരും പ്രശസ്തിയും ഏറെ നേടിയ ചിലരുടെ പെരുമാറ്റങ്ങള്‍ നമ്മളെ അത്ഭുതപ്പെടുത്തുമെന്നും അതിന് ഒരു ഉദാഹരണം പറയാമെന്നും പറഞ്ഞ് ഒരു അനുഭവവും ചിത്ര പങ്കുവെച്ചു.

Read Also: മതവികാരം ​വൃണപ്പെടുത്തിയ ‘താണ്ഡവ്​’ നിര്‍മാതാക്കളെയും അഭിനേതാക്കളെയും അറസ്​റ്റ്​ ചെയ്യാമെന്ന് സുപ്രീം കോടതി

“ഒരിക്കല്‍ റഹ്മാൻ ഒരു സംഘടന സ്വീകരണം നല്കി. സംഘടനാ ഭാരവാഹികള്‍ എന്നെ വന്ന് കണ്ട് അദ്ദേഹത്തെ കുറിച്ചുള്ള ചില കമൻറ്റുകള്‍ നല്കാനായി ആവശ്യപ്പെട്ടു. സന്തോഷത്തോടെ എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു. ഇളയരാജാ സാറിനൊപ്പം കീ ബോർഡ് വായിക്കാന്‍ വന്ന ദിലീപ് എന്ന ചെറുപ്പക്കാരനെക്കുറിച്ചുള്ള ഓർമകളും റെക്കോർഡിങ്ങിലേയും സ്‌റ്റേജിലേയും അദ്ദേഹത്തിൻറ്റെ ചിട്ടകളും അങ്ങനെ ചിലതൊക്കെയാണ് പറഞ്ഞത്. അതിന് ശേഷം ഞാനത് മറന്നു”.

Read Also: വളർത്തുനായ്‌ക്കൊപ്പം കളിച്ച് പൃഥ്വിയുടെ അല്ലി ; ചിത്രം പങ്കുവെച്ച് സുപ്രിയ

“സ്വീകരണച്ചടങ്ങ് കഴിഞ്ഞ് കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ എൻറ്റെ വീട്ടിൽ ഒരു പൂച്ചെണ്ട് എത്തുന്നു. റഹ്മാന്‍ കൊടുത്തവിട്ട സ്‌നേഹോപകാരമായിരുന്നു അത്. പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള ഒരു കുറിപ്പും ബൊക്കെയോടൊപ്പം ചേർത്തു വെച്ചിരുന്നു”, ചിത്ര പങ്കുവച്ച അനുഭവം.

shortlink

Related Articles

Post Your Comments


Back to top button