CinemaGeneralKollywoodNEWS

ബോക്സ് ഓഫീസിൽ വലിയ പരാജയം ഏറ്റുവാങ്ങിയ മോഹൻലാൽ ചിത്രം തമിഴ് സൂപ്പർ താരത്തിന് ഗുണം ചെയ്തു: കെ മധു

അന്ന് ഈ ഹൈജാക്കിങ് എന്ന സംഭവമൊന്നും ആർക്കും അറിയാത്ത കാര്യമാണ്

തന്റെ വിജയ ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ബോക്സ് ഓഫീസിൽ പരാജയപ്പെട്ട സിനിമകളും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നു തുറന്നു പറയുകയാണ് സംവിധായകൻ കെ മധു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് മോഹൻലാൽ നായകനായ മൂന്നാം മുറയെന്നും ആ സിനിമ കാലത്തിനു മുൻപേ പിറന്ന ചിത്രമാണെന്നും കെ മധു ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

‘മൂന്നാം മുറ’കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമയാണ്. അന്ന് ഈ ഹൈജാക്കിങ് എന്ന സംഭവമൊന്നും ആർക്കും അറിയാത്ത കാര്യമാണ്. പക്ഷെ ഞാൻ തെലുങ്കിൽ ചെയ്തു സിനിമ വൻഹിറ്റാക്കി, അന്ന് ഒരു സിനിമയൊക്കെ നിർമ്മിച്ച് അത് പരാജയപ്പെട്ടു നിൽക്കുന്ന അവസരത്തിലായിരുന്നു തമിഴ് സൂപ്പർ താരം ശരത് കുമാറിന് ഞാൻ ആ സിനിമയിൽ നല്ല വേഷം കൊടുക്കുന്നത് അത് അദ്ദേഹത്തിന് ഗുണം ചെയ്തു. ഇവിടെ പക്ഷെ ‘മൂന്നാം മുറ’ എന്ന സിനിമ വേണ്ട വിധത്തിൽ സ്വീകരിക്കപ്പെട്ടില്ല. എന്റെ വിജയിച്ച സിനിമകൾ മാത്രമല്ല എനിക്ക് പ്രിയപ്പെട്ടത്, പരാജയപ്പെട്ട സിനിമകളും എനിക്ക് എന്റെ മനസ്സിനോട് ചേർന്ന് നിൽക്കുന്ന സിനിമകളാണ്. അതിൽ ഒന്നാണ് ‘മൂന്നാം മുറ’. മോഹൻലാൽ നായകനായ ‘അധിപൻ’ എന്ന സിനിമയും ആ ലിസ്റ്റിൽപ്പെടുന്നവയാണ്. മോഹൻലാലിൻറെ ഹ്യൂമർ ശൈലി പ്രേക്ഷകർക്ക് മനനസ്സിലാക്കി കൊടുത്ത ചിത്രമായിരുന്നു അത്. പക്ഷെ അതും ബോക്സ് ഓഫീസിൽ വിജയം കണ്ടില്ല”.

shortlink

Related Articles

Post Your Comments


Back to top button