CinemaGeneralMollywoodNEWS

അന്ന് ലാലേട്ടൻ അത് ചെയ്തിരുന്നെങ്കിൽ ‘പട്ടാളം’ സിനിമ പോലെ ബോക്സ് ഓഫീസ് പരാജയമാകുമായിരുന്നു: ലാൽ ജോസ്

ഞാൻ വിജയിച്ച സിനിമകളുടെ സംവിധായകനെന്ന നിലയിൽ അറിയപ്പെടുന്നുവെങ്കിലും, എനിക്ക് കിട്ടിയ പരാജയങ്ങളൊക്കെ വലുതായിരുന്നു

മോഹൻലാലുമായി സിനിമ ചെയ്യാൻ കഴിയാതെ പോയ ഒരു അനുഭവത്തെക്കുറിച്ച് ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുകയാണ് സംവിധായകൻ ലാൽ ജോസ്. താൻ പറഞ്ഞ കഥയുടെ ക്ളൈമാക്സ് മോഹൻലാലിൻറെ ഫാൻസിനു ഇഷ്ടമാകില്ല എന്ന അഭിപ്രായം വന്നതോടെ ആ സിനിമ നടക്കാതെ പോകുകയായിരുന്നുവെന്നു ലാൽ ജോസ് പറയുന്നു.

“ഞാൻ ആദ്യമായി ലാലേട്ടനോട് ഒരു കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ആരാധകർക്ക് അതിന്റെ ക്ളൈമാക്സ് തൃപ്തികരമാകില്ല എന്ന് പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. കാരണം അദ്ദേഹം അത് ശ്രദ്ധിക്കാതെ ആ സിനിമ ചെയ്തിരുന്നെങ്കിൽ ചിലപ്പോൾ ‘പാട്ടാളം’ സിനിമ ചെയ്തത് പോലെ ആയേനെ. ‘പട്ടാളം’ സിനിമയിൽ ഞാൻ കണ്ട വ്യത്യസ്തമായ ഒരു കഥാഗതി മമ്മുക്കയുടെ ഫാൻസുകാർക്ക് ദഹിച്ചില്ല. അവർക്ക് എന്ജോയ് ചെയ്യാൻ പറ്റിയ സിനിമായിരുന്നില്ല അത്. ലാലേട്ടനും ഒരു കുട്ടിയും തമ്മിൽ വരുന്ന സിനിമയുടെ അവസാന രംഗം ലാലേട്ടന് സ്വീകാര്യമായിരുന്നില്ല. ഞാൻ വിജയിച്ച സിനിമകളുടെ സംവിധായകനെന്ന നിലയിൽ അറിയപ്പെടുന്നുവെങ്കിലും, എനിക്ക് കിട്ടിയ പരാജയങ്ങളൊക്കെ വലുതായിരുന്നു. ‘പട്ടാളം’. ‘രസികൻ’, ‘രണ്ടാം ഭാവം’ തുടങ്ങിയ സിനിമകളുടെ പരാജയം എന്റെ സിനിമാ ജീവിതത്തിൽ മുഴച്ചു നിൽക്കുന്നതാണ്. അത് കൊണ്ട് തന്നെ അന്ന് ലാലേട്ടൻ ഞാൻ പറഞ്ഞ കഥ ഉൾക്കൊള്ളാതെ തിരസ്കരിച്ചതിൽ എനിക്ക് വിഷമമില്ല”.

shortlink

Related Articles

Post Your Comments


Back to top button