GeneralLatest NewsNEWSSpecial

“ഞാൻ ബഷീർ ബഷിക്ക് ഒപ്പം”; വീഡിയോ പങ്കുവച്ച് പ്രേമി

കറുത്തമുത്തിലെ കാര്‍ത്തു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് പ്രേമി. മലയാളത്തിൽ അധികം തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും അന്യഭാഷാ സീരിയലുകളിൽ പ്രേമി ഇപ്പോൾ സജ്ജീവമാണ്. ഇപ്പോഴിതാ പ്രേമി ഇൻസ്റ്റയിൽ പങ്കുവച്ച വീഡിയോ ആരാധകരുടെ സംസാര വിഷയമായി മാറിയിരിക്കുകയാണ്. ബിഗ് ബോസ് താരമായ ബഷീർ ബഷിക്ക് ഒപ്പമുള്ള വീഡിയോ ആണ് പ്രേമി പങ്ക് വച്ചത്.

Read Also: പുതിയ അതിഥിയെ വരവേൽക്കാൻ തയ്യാറായി മുത്തുമണിയും ഭർത്താവ് അരുണും

“മൂവി ഷൂട്ടിങ് ലൊക്കേഷനിൽ ഞാൻ ബഷീർ ബഷിക്ക് ഒപ്പം” എന്ന ക്യാപ്‌ഷനോടെ പ്രേമി പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ ഇരുവരുടെയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അതേസമയം വാനമ്പാടി താരം സായ് കിരണും ഇരുവരുടെയും വീഡിയോയിൽ കമന്റ്റുമായി രംഗത്ത് എത്തി. “നമ്മൾക്കും ചെയ്യണം ഇതേപോലെ ഒന്ന്” എന്നാണ് സായ് പ്രേമിയ്ക്ക് നൽകിയ പ്രതികരണം. ഏതു സിനിമയിലാണ് ബഷീറും പ്രേമിയും ഒരുമിച്ചെത്തുന്നതെന്നാണ് ഇപ്പോൾ പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

https://www.instagram.com/p/CKjMNiEHE_x/?utm_source=ig_web_copy_link

പതിവ് നായിക സങ്കൽപ്പത്തിൽ നിന്നും വ്യത്യസ്‍തമായിട്ടാണ് കറുത്തമുത്തിൽ പ്രേമിയെ സംവിധായകൻ അവതരിപ്പിച്ചത്. എന്നാൽ ഇരുവരും പിന്നീടുണ്ടായ തർക്കം മൂലം പ്രേമിയെ സീരിയലിൽ നിന്നും മാറ്റിയതായും റിപ്പോർട്ടുകൾ വന്നിരുന്നു. സീരിയലിൽ നിന്നും ഒഴിവാക്കിയെങ്കിലും പിന്നീട് മറ്റൊരു ചാനലിൽ അവതാരകയായി പ്രേമി എത്തിയിരുന്നു. ഇപ്പോൾ തെലുങ്ക് സീരിയലിൽ നായിക ആയിട്ടാണ് പ്രേമി വേഷമിടുന്നത്.

shortlink

Related Articles

Post Your Comments


Back to top button