GeneralLatest NewsMollywoodNEWS

“ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ , പിന്നീട് വേണ്ടെന്ന് വെച്ചു”; സായിദ് മസൂദും ജതിൻ രാംദാസും ഒരുമിച്ച് ജിമ്മിൽ

മലയാള ചലച്ചിത്ര താരനിരയിൽ ഇംഗ്ലീഷ് ക്യാപ്‌ഷൻ എഴുത്തിൽ നടന്മാർക്കിടയിൽ പൃഥ്വിരാജിന് ഒരു മത്സരം ഇല്ലെന്നു വേണമെങ്കിൽ പറയാം. നായികമാരുടെ കൂട്ടത്തിൽ അഹാനയാണ് അക്കാര്യത്തിൽ മുൻപിൽ. രസകരമായ ക്യാപ്‌ഷൻറെ കാര്യത്തിൽ രമേശ് പിഷാരടി ആകട്ടെ സ്വന്തം നിലയിൽവിജയിച്ചിട്ടുമുണ്ട്.

Read Also: തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിൻറ്റെ വരവറിയിച്ച് സെയ്ഫ്- കരീന താര ജോഡി 

https://www.facebook.com/PrithvirajSukumaran/posts/3654008954654142

ഇപ്പോഴിതാ പൃഥ്‌വിയും ടോവിയും ജിമ്മിൽ ഒരുമിച്ചുള്ള ചിത്രം രണ്ടുപേരും തങ്ങളുടെ ഫേസ്ബുക് പേജിലൂടെ പങ്കുവച്ചിരിക്കുകയാണ്. “സായിദ് മസൂദും ജതിൻ രാംദാസും ഒരുമിച്ച് ജിമ്മിൽ” എന്ന് ഇംഗ്ലീഷിൽ പൃഥ്വിരാജ് ക്യാപ്ഷൻ നൽകിയപ്പോൾ ടോവിനോയുടെ മലയാളത്തിലുള്ള രസകരമായ ക്യാപ്ഷനാണ് ശ്രദ്ധേയമാകുന്നത്.

https://www.facebook.com/ActorTovinoThomas/photos/pcb.4351669678196353/4351669271529727/?__cft__[0]=AZVMZIBTHVWalka2E47BUebdKtKPFuMrRlQ42VM12ZiY_LCJjN7ecvW39i0v9dcmgYkU4Gy9NWJv_EOtKS76b4LdBZ9rl-olhAO6SdTDF9C6EsLM5LFTu6eErz9NvpDox0M&__tn__=*bH-R

ജിമ്മിനുള്ളിൽ മിറർ സെൽഫി പകർത്തിക്കൊണ്ടു ടൊവിനോ തോമസും പൃഥ്വിരാജും ചേർന്നുള്ള ചിതരംമാണ് താരങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തേക്കാൾ ടോവിനോയുടെ ക്യാപ്‌ഷനാണു കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്. “ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു’ എന്നാണ് ടൊവിനോ തോമസ് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്”.

 

shortlink

Related Articles

Post Your Comments


Back to top button