CinemaGeneralMollywoodNEWS

‘സുരാജ് തിലകനെ പോലെ മഹാനടനായി വളരും’: ഇന്ത്യയിലെ മികച്ച സംവിധായകൻ പറഞ്ഞതിനെക്കുറിച്ച് മണിയൻ പിള്ള രാജു

സുരാജ് എന്ന നടൻ തിലകനോളം വലിയ നടനാകുമെന്നാണ്

സുരാജ് വെഞ്ഞാറമൂട് എന്ന നടന്റെ വളർച്ച സിനിമാ ലോകം കാണുന്നത് വലിയ അത്ഭുതത്തോടയെയാണ്. സംസ്ഥാന അവാർഡും ദേശീയ പുരസ്കാരവും ഇതിനോടാകം സ്വന്തമാക്കി കഴിഞ്ഞ സുരാജ് വെഞ്ഞാറമൂട് കോമഡി നടൻ എന്ന ടാഗ് ലൈൻ മലയാള സിനിമയിൽ നിന്ന് മാറ്റി എഴുതി കഴിഞ്ഞു. നിരവധി ചിത്രങ്ങളിലെ കേന്ദ്ര കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷകരെ ഞെട്ടിക്കുന്ന നടനായി മാറി കൊണ്ടിരിക്കുന്ന സുരാജ് വെഞ്ഞാറ മൂടിനെക്കുറിച്ച് സംവിധായകൻ പ്രിയദർശൻ പറഞ്ഞ വാക്കുകൾ എന്തെന്ന് നടൻ മണിയൻ പിള്ള രാജു കപ്പ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ്

“ഞാൻ നിർമ്മിച്ച ‘ഫൈനൽസ്’ എന്ന സിനിമയിലെ സുരാജിന്റെ പ്രകടനം കണ്ടിട്ട് സംവിധായകൻ പ്രിയദർശൻ എന്നോട് പറഞ്ഞത്, “സുരാജ് എന്ന നടൻ തിലകനോളം വലിയ നടനാകുമെന്നാണ്”. അയാളുടെ അഭിനയത്തിന്റെ റേഞ്ച് ‘ഫൈനൽസ്’ എന്ന സിനിമയിൽ പ്രകടമാണ്. മിമിക്രിയിൽ നിന്നും, ഒരു കോമഡി ആക്ടർ എന്ന നിലയിൽ നിന്നും, വളർന്നു ഇങ്ങനെ അഭിനയിച്ചു വിസ്‍മയിപ്പിക്കുന്നത് അവിശ്വസനീയമാണെന്നും, സിനിമയിലെ ചില വൈകാരിക രംഗങ്ങളിൽ സുരാജിന്റെ പ്രകടനം അത്ര മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. രജീഷയ്ക്ക് പുറമെ സുരാജിന്റെ പ്രകടനം കൊണ്ട് കൂടി ശ്രദ്ധിക്കപ്പെട്ട ഫൈനൽസ് ഞാൻ നിർമ്മിച്ച മികച്ച സിനിമകളിൽ ഒന്നാണ്”.

shortlink

Related Articles

Post Your Comments


Back to top button