CinemaGeneralMollywoodNEWS

മൂന്നു നാല് പേജുള്ള സ്ക്രിപ്റ്റ് കാണാതെ പഠിക്കാൻ തരും: പതിനാറു വയസ്സുള്ളപ്പോൾ ചെയ്ത മോഹൻലാൽ സിനിമയെക്കുറിച്ച് വിനീത്

. കമലദളത്തിലെ അദ്ദേഹത്തിന്റെ പ്രകടനം കണ്ടിട്ട് വിസ്മയിച്ചു നിന്നിട്ടുണ്ട്

മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും മോഹൻലാലുമായി അഭിനയിക്കുന്ന അപൂർവ അനുഭവത്തെക്കുറിച്ച് തുറന്നു പറച്ചിൽ നടത്താറുണ്ട്. ഗോഡ് ഗിഫ്റ്റ്’ എന്ന് പറയത്തക്ക വിധമായുള്ള നടനാണ് മോഹൻലാൽ എന്ന് പങ്കുവച്ചു കൊണ്ടാണ് അദ്ദേഹത്തിനൊപ്പം മികച്ച സിനിമകൾ ചെയ്ത നടൻ വിനീത് മോഹൻലാലിൻറെ അഭിനയ മഹത്വത്തെക്കുറിച്ച് തുറന്നു സംസാരിക്കുന്നത്.

“ലാലേട്ടനോടൊപ്പം വളരെ കുറച്ചു സിനിമകൾ മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. അതിൽ ഫുൾ ടൈം നിന്നു ലാലേട്ടനുമായി ചെയ്തത് രണ്ടു സിനിമകളാണ്. ‘നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകളും’, ‘കമലദളവും’. ഞാൻ പ്രീഡിഗ്രി പഠിക്കുമ്പോൾ ചെയ്ത സിനിമയാണ് ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’, അതിൽ അദ്ദേഹത്തോടൊപ്പം ഒരുപാട് സീൻസ് ഉണ്ടായിരുന്നു. മൂന്നു നാല് പേജ് സംഭാഷണമൊക്കെ ലാലേട്ടനോടൊപ്പം ഇരുന്നു പഠിച്ചു. അത് പറയുകയെന്ന ജോലി ഏറെ ശ്രമകരമായിരുന്നു. കമലദളത്തിലെ അദ്ദേഹത്തിന്റെ പ്രകടനം കണ്ടിട്ട് വിസ്മയിച്ചു നിന്നിട്ടുണ്ട്. അത്രയ്ക്ക് ഈശ്വരാനുഗ്രഹമുള്ള കലാകാരനാണ് അദ്ദേഹം. ‘വടക്കും നാഥൻ’ ആണ് ഞങ്ങൾ അവസാനമായി ചെയ്ത ചിത്രം. ലാലേട്ടന്റെ ഏറ്റവും വലിയ വിജയ ചിത്രമായ ലൂസിഫറിൽ പ്രതിനായ കഥാപാത്രത്തിന് ശബ്ദം കൊണ്ട് സാന്നിധ്യമാകാൻ കഴിഞ്ഞതും അപ്രതീക്ഷിത ഭാഗ്യങ്ങളിൽ ഒന്നാണ്”. വിനീത് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button