CinemaGeneralLatest NewsMollywoodNEWS

”ഒറ്റക്കൊമ്പൻ” ; ചിത്രത്തിൽ ബിജു മേനോനും, സർപ്രൈസ് പ്രഖ്യാപനവുമായി ടോമിച്ചൻ

ബിജു മേനോന്റെ ലുക്കും പുറത്തുവിട്ടിട്ടുണ്ട്

സുരേഷ് ഗോപി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഒറ്റക്കൊമ്പൻ’. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിനെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സുരേഷ് ഗോപിയോടൊപ്പം കേന്ദ്രകഥാപാത്രമായി നടൻ ബിജുമേനോനും എത്തുന്നുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ചിത്രത്തിന്റെ നിർമ്മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

ഇന്ന് ചിത്രവുമായി ബന്ധപ്പെട്ട സർപ്രൈസ് പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജു മേനോൻ ചിത്രത്തിന്റെ ഭാ​ഗമാകുന്നെന്ന് അറിയിച്ചിരിക്കുന്നത്. ബിജു മേനോന്റെ ലുക്കും പുറത്തുവിട്ടിട്ടുണ്ട്. അയ്യപ്പനും കോശിക്കും ശേഷം ഒരു പരുക്കൻ കഥാപാത്രമായിരിക്കും താരം ചെയ്യുകയെന്നാണ് ലുക്ക് നൽകുന്ന സൂചന‍‍കൾ.

https://www.facebook.com/TomichanMulakuppadam/posts/1089465321497674

shortlink

Related Articles

Post Your Comments


Back to top button