CinemaGeneralKollywoodLatest NewsNEWSTeasersVideos

ധനുഷ് ചിത്രം കർണ്ണൻ ; റിലീസ് തീയതിയോടൊപ്പം ടീസറും പുറത്തുവിട്ട് നിർമ്മാതാവ്

അണിയറ പ്രവർത്തകർ ടീസർ പുറത്ത് വിട്ടാണ് റിലീസ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷ് മാരി സെല്‍വരാജ് ചിത്രം കർണ്ണൻ. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതിയോടൊപ്പം ചിത്രത്തിന്റെ ടീസറും പുറത്തു വിട്ടിരിക്കുകയാണ് നിർമ്മാതാവ് കലൈപുലി തനു.

മാരി സെൽവരാജ് സംവിധാനം ചെയ്ത ചിത്രം കർണൻ 2021 ഏപ്രിലിൽ തിയേറ്ററുകളിലെത്തും. അണിയറ പ്രവർത്തകർ ടീസർ പുറത്ത് വിട്ടാണ് റിലീസ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഒരു മിനുറ്റ് നീളുന്ന ടീസറിൽ, എതിരാളികളെ നേരിടാൻ ഒരു പാറപ്പുറത്തേക്ക് കയ്യിൽ വാളുമേന്തി കയറി പോകുന്ന ധനുഷിനെയാണ് കാണിച്ചിരിക്കുന്നത്. അതേ സമയം സിനിമയേക്കുറിച്ചുള്ള മറ്റു കാര്യങ്ങളൊന്നും ടീസറിൽ വ്യക്തമല്ല. ധനുഷ് വാളുമേന്തി വലിയ പാറക്കെട്ടിന് മുകളിൽ നിൽക്കുന്ന ചിത്രം തന്നെയാണ് ടീസറിനോട് അനുബന്ധിച്ച് പുറത്ത് വിട്ട പോസ്റ്ററിലും കാണിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button