GeneralLatest NewsMollywoodNEWSSocial Media

കോവിഡ് വാക്സിൻ സ്വീകരിച്ച അനുഭവം പങ്കുവെച്ച് നടൻ ജേക്കബ് ഗ്രിഗറി ; കമന്റുമായി നസ്രിയ

ഗ്രിഗറിയുടെ ചിത്രത്തിന് മിസ് ചെയ്യുന്നു എന്ന കമന്റുമായി നസ്രിയ

കോവിഡ് വാക്സിൻ സ്വീകരിച്ച് നടൻ  ജേക്കബ് ഗ്രിഗറി. മലയാള സിനിമ മേഖലയിൽ ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിക്കുന്ന താരങ്ങളിൽ ഒരാളാണ് ഗ്രിഗറി. നേരത്തെ നടി നൈല ഉഷയും കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന്റെ വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

അമേരിക്കയിലായിരുന്നു ഗ്രിഗറി തിരിച്ചെത്തിയ ശേഷമാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഗ്രിഗറി ഇക്കാര്യം അറിയിച്ചത്.

“ഇന്ന് എനിക്ക് എന്റെ ആദ്യത്തെ ഡോസ് വാക്സിൻ ലഭിച്ചു. ജീവൻ രക്ഷിക്കാൻ എല്ലാവരും നമ്മുടെ നമ്മുടെ ഭാഗം ഭംഗിയായി നിർവഹിക്കട്ടെ, ഈ വാക്സിൻ അതിന്റെ ഭാഗമാണ്. മുൻ‌നിര പ്രവർത്തകർ, ശാസ്ത്രജ്ഞർ / ഗവേഷകർ, തൊഴിലാളികൾ, ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെ കൂട്ടായ നന്മയ്ക്ക് സംഭാവന നൽകിയ എല്ലാവർക്കും നന്ദി,” വാക്സിൻ സ്വീകരിച്ചതിന് ശേഷമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഗ്രിഗറി കുറിച്ചു.

ഗ്രിഗറിയുടെ ചിത്രത്തിന് താഴെ താൻ അദ്ദേഹത്തെ മിസ് ചെയ്യുന്നു എന്ന കമന്റുമായി നസ്രിയയും എത്തി. നസ്രിയയെ താനും മിസ് ചെയ്യുന്നുണ്ടെന്ന് ഗ്രിഗറി മറുപടി നൽകി.

https://www.instagram.com/p/CKp_bySpD8Y/?utm_source=ig_web_copy_link

 

shortlink

Related Articles

Post Your Comments


Back to top button