CinemaGeneralKeralaLatest NewsNEWS

വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ജിയോ ബേബി

“സ്ത്രീകള്‍ക്ക് പ്രിവിലേജുണ്ടോ” എന്ന ചോദ്യവുമായി സംവിധായകന്‍ ജിയോ ബേബി രംഗത്ത്. തൻറ്റെ ചിത്രമായ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് ലഭിച്ച വിമര്‍ശനങ്ങളോട് തൻറ്റെ ഫേസ്ബുക് കുറിപ്പിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ശോഭനയോ മഞ്ജുവോ ഏറ്റവും മികച്ച നടി: മോഹൻലാലിന് പറയാനുള്ളത്!

“വീട്ടില്‍ നിന്ന് ഇറങ്ങി പോരുന്നതിനു സവര്‍ണ്ണരും അവര്‍ണ്ണരും ആദിവാസികളും ആയ സ്ത്രീകള്‍ക്ക് മുന്നില്‍ പ്രശ്‌നങ്ങള്‍ നിരവധിയാണ്. മഹത്തായ ഭാരതീയ അടുക്കള വിമര്‍ശനങ്ങളില്‍ ആദ്യം ശരിയാണ് എന്നു തോന്നിയ ഒന്നാണ് പ്രിവിലേജ് ഇല്ലാത്ത സ്ത്രീകള്‍ക്ക് ഇറങ്ങിപ്പോക്ക് സാധ്യമല്ല എന്നുള്ളത്.

Read Also: നടന്‍ വിവേക് ഗോപന്‍ ബിജെപിയിലേക്ക്

https://www.facebook.com/jeobaby/posts/10223101709546514

പക്ഷേ.. വീണ്ടും ചിന്തിക്കുമ്പോള്‍ അല്ലെങ്കില്‍ നിരീക്ഷിക്കുമ്പോള്‍ മനസിലാകുന്ന ഒന്ന്.. സ്ത്രീ ജീവിതത്തിനു പ്രിവിലേജ് എന്നൊന്ന് ഉണ്ടോ ? ഇറങ്ങി പോരുന്നതിനു സവര്‍ണ്ണരും അവര്‍ണ്ണരും ആദിവാസികളും ആയ സ്ത്രീകള്‍ക്ക് മുന്നില്‍ പ്രശ്നങ്ങള്‍ നിരവധി ആണ്.അവള്‍ സാമ്ബത്തികമായി എത്ര മുന്നിലോ പിന്നിലോ ആവട്ടെ സംമൂഹം കുടുംബം ഇവ ഒക്കെ അവള്‍ക്കുമുന്നില്‍ ഇറങ്ങിപോക്കിന് തടസം ആകുന്നുണ്ട്. സ്‌ത്രീകളുടെ ഇത്തരം പ്രശ്നങ്ങള്‍ അത്‌ ഏത് തരം ജീവിതങ്ങളിലും വെല്ലുവിളികള്‍ നിറഞ്ഞതാണ്.സ്ത്രീ ജീവിതത്തിന് ആദിവാസി ദളിത് ഇടങ്ങളിലും പുരോഗമനത്തിൻറ്റെ അങ്ങേ അറ്റത്തും നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ ഏറെയാണ്.. പോകാന്‍ ഇടം ഉണ്ടായാല്‍ പണം ഉണ്ടായാല്‍ മെച്ചപ്പെട്ട ജീവിതം ഉണ്ടായാല്‍ പരിഹരിക്കപ്പെടുന്ന ഒന്നല്ല അത്”. സംവിധായകൻ ആദ്ദേഹത്തിന്റ്റെ കുറിപ്പിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button