GalleryGeneralLatest NewsMollywoodNEWSSocial Media

‘ഒരിക്കലും നടക്കാത്ത സ്വപനം’ ; രസകരമായ ക്യാപ്‌ഷനോടെ ചിത്രം പങ്കുവെച്ച് ശരത്

ശരത്തിന്റെ ചിത്രത്തിന് 'സാറിന്റെ പാട്ടിനോളം പാടല്ല വണ്ടി ഓടിക്കലെന്ന്' കമന്റ്

മലയാളികളുടെ പ്രിയപ്പെട്ട സം​ഗീത സംവിധായകനാണ് ശരത്. ഇപ്പോഴിതാ ശരത് പങ്കുവെച്ച ഒരു ചിത്രവും അതിന് നൽകിയ രസകരമായ ക്യാപ്‌ഷനുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സുഹൃത്തിന്റെ ബൈക്കിൽ കയറി ഇരുന്നു ഓടിക്കുന്നത് പോലെ ഫോട്ടോയ്ക്ക് പോസ് ചെയുന്ന സരത്തിനെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്.

“എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം” പി ജി രാഗേഷ് അവന്റെ പുതിയ ബൈക്കിൽ അവന്റെ ഇഷ്ടപ്രകാരം കയറ്റി ഇരുത്തിയതാ…ഇനി എന്തുചെയ്യും” എന്ന ക്യാപ്ഷനോടെയാണ് ശരത് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിന് താഴെ രസകരമായ നിരവധി കമന്റ്റുകളും വരുന്നുണ്ട്. എന്തായാലും സർ കമ്പോസ് ചെയ്ത പാട്ട് പാടുന്ന അത്ര ബുദ്ധിമുട്ട് വരില്ല അതോടിക്കാൻ എന്നാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്ന ഒരു കമന്റ്. ഹെൽമെറ്റും മാസ്കുമില്ലാതെ വണ്ടിയിൽ ചാരി നിന്നാൽ കൂടി പെറ്റി അടിക്കുന്ന നാടാണ്, സൂക്ഷിക്കണേ എന്നും കമന്റുകളുണ്ട്.

https://www.facebook.com/sharrethofficial/posts/3496332753828033

shortlink

Related Articles

Post Your Comments


Back to top button