GeneralLatest NewsMollywoodNEWS

ദീലീപ് ഞങ്ങള്‍ക്ക് ദൈവം; കൊച്ചിൻ ഹനീഫയുടെ ഭാര്യയുടെ വാക്കുകള്‍ വൈറൽ

നമുക്കാരൊക്കെയോ ഉണ്ട് എന്ന് തോന്നല്‍  ദിലീപുള്ളപ്പോള്‍ ഉണ്ടാകും

മലയാളത്തിന്റെ പ്രിയതാരമാണ് അകാലത്തിൽ വിടപറഞ്ഞ പ്രിയനടന്‍ കൊച്ചിന്‍ ഹനീഫ. അദ്ദേഹം ഓര്‍മ്മയായിട്ട് ഇന്നേക്ക് 11 വര്‍ഷം തികയുകയാണ്. വില്ലന്‍ വേഷങ്ങളും ഹാസ്യ വേഷങ്ങളും ഒരുപോലെ ചെയ്ത കൊച്ചിന്‍ ഹനീഫ മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടിരുന്നു. ഹനീഫയുടെ കുടുംബത്തെ ഇപ്പോള്‍ സഹായിക്കുന്നത് നടൻ ദിലീപ് മാത്രമാണ്. ഹനീഫയുടെ ഭാര്യ ദിലീപിനെക്കുറിച്ച്‌ പറഞ്ഞ കാര്യങ്ങള്‍വീണ്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

”സ്വന്തം സഹോദരനെ പോലെയാണ് എനിക്ക് ദിലീപ്. ദിലീപിനോട് എന്ത് സങ്കടവും പറയാം. നമുക്കാരൊക്കെയോ ഉണ്ട് എന്ന് തോന്നല്‍  ദിലീപുള്ളപ്പോള്‍ ഉണ്ടാകും. ഏത് തിരക്കുകള്‍ക്കിടയിലും, എന്ത് പ്രശ്നം പറഞ്ഞാലും അദ്ദേഹം പരിഹരിച്ചു തരും. അദ്ദേഹം ഞങ്ങളോട് കാണിയ്ക്കുന്ന കരുതലും ശ്രദ്ധയും വാക്കുകള്‍ കൊണ്ട് പറഞ്ഞു തീര്‍ക്കാന്‍ കഴിയില്ല.ഇക്ക പോയതിന് ശേഷം ഏറെ വിഷമങ്ങളിലൂടെയാണ് ഞങ്ങള്‍ കടന്നുപോയത്. സിനിമാ രംഗത്ത് നിന്ന് ആദ്യം ഞങ്ങളെ സഹായിച്ചത് ദിലീപാണ്. വ്യക്തിപരമായും ദിലീപ് സഹായിക്കും. താരസംഘടനയായ അമ്മയില്‍ നിന്നുള്ള സഹായം എത്തുന്നതിന് മുന്‍പേ ദിലീപിന്റെ കരുതല്‍ എത്തിയിരുന്നു. സ്വന്തം കുടുംബാഗത്തെ പോലെ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അദ്ദേഹം ശ്രദ്ധിച്ചു.

read also:മുഖ്യമന്ത്രി സ്വന്തം കൈകൊണ്ട് അവാര്‍ഡ് നല്‍കാതിരുന്നതിന്റെ കാരണത്തെക്കുറിച്ചു മന്ത്രി എകെ ബാലന്‍

സാമ്ബത്തികമായും അല്ലാതെയും ദിലീപ് ചെയ്ത സഹായങ്ങള്‍ ഏറെയാണ്. താന്‍ ചെയ്ത ഉപകാരങ്ങള്‍ പുറത്ത് പറയരുതെന്ന് ദിലീപിന് നിര്‍ബന്ധം ഉള്ളതുകൊണ്ട് കൂതുതലായി ഞാന്‍ ഒന്നും പറയുന്നില്ല. ഒന്ന് മാത്രം പറയാം, ഒരു വിളിപ്പാടകലെ വിളികേള്‍ക്കാന്‍ അദ്ദേഹമുണ്ട്. തിരക്കുകള്‍ക്കിടയില്‍ ഫോണ്‍ എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കുറച്ച്‌ കഴിഞ്ഞാല്‍ വിളിച്ചിട്ട് ‘സോറി ഇത്താ’ എന്നാണ് ആദ്യം പറയുന്നത്.” ഹനീഫയുടെ ഭാര്യ മുൻപ് ഒരുഅഭിമുഖത്തിൽ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button