CinemaGeneralLatest NewsMollywoodNEWS

”1921–പുഴ മുതൽ പുഴ വരെ”; അലി അക്ബർ ചിത്രത്തിന്റെ പൂജ കഴിഞ്ഞു

സിനിമയുടെ പൂജ, സ്വിച്ചോൺ, ഗാന സമർപ്പണം എന്നിവ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്നു

1921 മലബാർ കലാപത്തെ ആസ്പദമാക്കി അലി അക്ബർ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ, സ്വിച്ചോൺ, ഗാന സമർപ്പണം എന്നിവ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്നു. കൊളത്തൂർ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരിയാണ് പൂജയും സ്വിച്ചോണും നിർവഹിച്ചത്. തിരക്കഥാകൃത്തും നോവലിസ്റ്റുമായ പി.ആർ.നാഥൻ, ചലച്ചിത്രതാരം കോഴിക്കോട് നാരായണൻനായർ തുടങ്ങിയവർ പങ്കെടുത്തു.

1921–പുഴ മുതൽ പുഴ വരെ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ഭാരതപ്പുഴയ്ക്കും ചാലിയാറിനുമിടയ്ക്കുള്ള നാടിന്റെ ചരിത്രമായതിനാലാണ് പുഴ മുതൽ പുഴ വരെ എന്ന പേരു സ്വീകരിച്ചത്.

മൂന്നു ഷെഡ്യൂളുകളിലായി പൂർത്തിയാക്കുന്ന ചിത്രത്തിന്റെ ആദ്യഷെഡ്യൂൾ വയനാട്ടിലാണ്. മലയാളത്തിലെ പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ അണി നിരക്കുകയെന്നും അലി അക്ബർ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button