CinemaGeneralKollywoodLatest NewsNEWS

‘സുൽത്താന്റെ’ ടീസർ പുറത്തിറങ്ങി ; കാർത്തിക്കൊപ്പം ലാലും

ചിത്രത്തിൽ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്

പ്രേഷകരുടെ പ്രിയപ്പെട്ട നടൻ കാർത്തിയുടെ പുതിയ തമിഴ് ചിത്രമാണ് ‘സുല്‍ത്താൻ’. ആക്ഷൻ ത്രില്ലറായ ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ നടന്മാരായ ലാൽ, ഹരീഷ് പേരടി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസറും പുറത്തു വിട്ടിരിക്കുകയാണ്.

ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. നെപ്പോളിയനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏപ്രിൽ ആദ്യം ചിത്രം തിയറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button