CinemaGeneralKollywoodLatest NewsMollywoodNEWS

ചിമ്പു ചിത്രം ‘മാനാട്’ ; മലയാളം ടീസർ നാളെ പൃഥ്വിരാജ് പുറത്തുവിടും

'മാനാട്' എന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ്

നടന്‍ ചിമ്പുവിന്‍റെ 45-ാമത്തെ സിനിമയായ “മാനാട് “എന്ന ചിത്രത്തിന്‍റെ മലയാളം ടീസ്സര്‍ നാളെ 2.34 pm ന് പൃഥ്വിരാജ് സുകുമാരന്‍ റിലീസ് ചെയ്യും. വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച് വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘മാനാട്’ എന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ്. അബ്ദുല്‍ ഖാലിക്ക് എന്ന യുവാവായിട്ടുള്ള കഥാപാത്രത്തെയാണ് ചിമ്പു ‘മാനാടില്‍ അവതരിപ്പിക്കുന്നത്.

യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ ചിത്രത്തില്‍ ചിമ്പുവിനെ കൂടാതെ കല്യാണി പ്രിയദര്‍ശന്‍, എസ് എ ചന്ദ്രശേഖര്‍, എസ്.ജെ. സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവര്‍ അഭിനയിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button