CinemaGeneralLatest NewsMollywoodNew ReleaseNEWS

ഒടുവിൽ പ്രഖ്യാപനം ; ‘പ്രീസ്റ്റ്’ റിലീസ് തീയതി പുറത്തുവിട്ട് മമ്മൂട്ടി

'പ്രീസ്റ്റ്' റിലീസ് തീയതി പ്രഖ്യാപിച്ച് മമ്മൂട്ടി

മമ്മൂട്ടി ചിത്രം പ്രീസ്റ്റ് മാർച്ച് 4–ന് റിലീസ് ചെയ്യും. ഫെബ്രുവരി 12–ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അണിയറക്കാർ മാർച്ച് 4–ലേക്ക് ചിത്രം മാറ്റുകയായിരുന്നു. ചിത്രത്തിന്‍റെ ഔദ്യോഗിക റിലീസ് തീയതി ആദ്യമായാണ് പ്രഖ്യാപിക്കുന്നതെങ്കിലും ചിത്രം ഈ മാസം നാലിന് എത്തുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. തിയറ്ററുകള്‍ക്ക് നിര്‍മ്മാതാക്കള്‍ ആദ്യം നല്‍കിയിരുന്ന ഡേറ്റ് അതായിരുന്നു. എന്നാല്‍ സെക്കന്‍ഡ് ഷോ ഇല്ലാതെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് വേണ്ടെന്ന നിര്‍മ്മാതാക്കളുടെ തീരുമാനത്തെ തുടര്‍ന്നാണ് പ്രീസ്റ്റിന്‍റെ റിലീസും നീട്ടിയത്.

മമ്മൂട്ടി–മഞ്ജു വാരിയർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ദ് പ്രീസ്റ്റ് ഹൊറർ ത്രില്ലറാണ്. ആന്റോ ജോസഫും ബി. ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് പ്രീസ്റ്റിന്റെ ഷൂട്ട് ആരംഭിച്ചത്. പിന്നീട് കോവിഡ് മൂലം ഷൂട്ടിങ് നീണ്ടു. മമ്മൂട്ടിക്കും മഞ്ജു വാരിയര്‍ക്കുമൊപ്പം കൈതി ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ്, എന്നിവരും പ്രീസ്റ്റിലുണ്ട്. ജോഫിന്റെ കഥക്ക് ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button