GeneralLatest NewsNEWSTollywood

ആദിപുരുഷിന്റെ സെറ്റില്‍ തീപിടിത്തം

ബംഗൂര്‍ നഗറിലെ ഇനോര്‍ബിറ്റ് മാളിന് സമീപമാണ് ഷൂട്ടിങ് നടന്നുകൊണ്ടിരുന്നത്.

തെന്നിന്ത്യൻ താരം പ്രഭാസ് നായകനാകുന്ന പുതിയ ചിത്രമാണ് ആദിപുരുഷ്. മഹാഭാരതത്തെ ആസ്പദമാക്കി സംവിധായകന്‍ ഓം റൗത്ത് ഒരുക്കുന്ന ആദിപുരുഷിന്റെ ചിത്രീകരണം നടക്കുന്ന  സ്റ്റുഡിയോയില്‍ തീപിടിത്തം. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. തീ നിയന്ത്രണ വിധേയമായെന്ന് അഗ്നി ശമന സേന അധികൃതര്‍ അറിയിച്ചു.ആര്‍ക്കും പരിക്കില്ല.

ബംഗൂര്‍ നഗറിലെ ഇനോര്‍ബിറ്റ് മാളിന് സമീപമാണ് ഷൂട്ടിങ് നടന്നുകൊണ്ടിരുന്നത്. വൈകുന്നേരം 4.10ഓടെയാണ് തീപിടിത്തമുണ്ടായത് എന്ന് പൊലീസ് അറിയിച്ചു. അഗ്നിശമന സേനയുടെ എട്ട് യൂണിറ്റ് സ്ഥലത്തെത്തി. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രഭാസും സെയ്ഫ് അലി ഖാനും സ്റ്റുഡിയോയില്‍ ഉണ്ടായിരുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button