CinemaGeneralLatest NewsMollywoodNEWS

ഒരു നിർമ്മാതാവിന്റെ സ്വപ്നമാണ് ഇതൊക്കെ ; ജേക്സിനോട് നന്ദി അറിയിച്ച് പൃഥ്വി

കുരുതിയ്ക്കായി നീ ചെയ്തതും ചെയ്യുന്നതും എല്ലാം ഓരോ നിര്‍മ്മാതാവിന്റെയും സ്വപ്നമാണ്, പൃഥ്വി

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ‘കുരുതി‘. പൃഥ്വിരാജിന്റെ തന്നെ പ്രൊഡക്ഷന്‍സാണ് ചിത്രം നിർമ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഗാനങ്ങളൊരക്കുന്ന ജേക്ക്സ് ബിജോയിക്കൊപ്പം നിന്നുകൊണ്ട് പൃഥ്വിരാജ് പകർത്തിയ സെൽഫി ചിത്രമാണ് ശ്രദ്ധ നേടുന്നത്.

”കുരുതിയ്ക്കായി നീ ചെയ്തതും ചെയ്യുന്നതും എല്ലാം ഓരോ നിര്‍മ്മാതാവിന്റെയും സ്വപ്നമാണ്! വര്‍ഷങ്ങളായി എനിക്ക് പരിചയമുള്ള ഈ വ്യക്തിയില്‍ നിന്ന് അസാധാരണവും എന്നാല്‍ തിളക്കമാര്‍ന്നതുമായ ചില സ്‌കോറിംഗുകള്‍ക്കായി കാത്തിരിക്കൂ. കൂടാതെ വീട്ടില്‍ നിന്നുള്ള നല്ല ഭക്ഷണത്തിന് നന്ദി”, എന്നാണ് ചിത്രം പങ്കിട്ട് പൃഥ്വിരാജ് കുറിച്ചത്.

മനു വാര്യറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, നസ്ലിന്‍, സാഗര്‍ സൂര്യ, മാമുക്കോയ, ശ്രിന്ദ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനീഷ് പള്ള്യാല്‍ ആണ് തിരക്കഥ ഒരുക്കുന്നത്. കോഫീ ബ്ലൂം എന്ന ഹിന്ദി ചിത്രം ഒരുക്കിയ സംവിധായകനാണ് മനു വാര്യര്‍. അഭിനന്ദന്‍ രാമാനുജന്‍ ഛായാഗ്രഹണവും അഖിലേഷ് മോഹന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button