CinemaGeneralLatest NewsMollywoodMovie GossipsNEWS

‘സമാറ’ ; റഹ്മാന്റെ നായികയായി വിവിയ ശാന്ത് എത്തുന്നു

ആദ്യമായാണ് വിവിയ മലയാളത്തിൽ നായികയായി എത്തുന്നത്

റഹ്മാനെ നായകനാക്കി ചാൾസ് ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സമാറ. ഇപ്പോഴിതാ ചിത്രത്തിലെ നായികയുടെ പേര് പുറത്തു വിട്ടിരിക്കുകയാണ്. വിവിയ ശാന്ത് ആണ് റഹ്മാന്റെ നായികയായി ചിത്രത്തിൽ എത്തുന്നത്. ഹണി എന്ന നായിക കഥാപാത്രത്തെയാണ് സമാറയിൽ വിവിയ അവതരിപ്പിക്കുന്നത്. ആദ്യമായാണ് വിവിയ മലയാളത്തിൽ നായികയായി എത്തുന്നത്.

ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, വിജയ് സൂപ്പറും പൗർണമിയും എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ താരമാണ് വിവിയ. തമിഴിൽ ഭരത്തിന്റെ നായികയായി 6 ഹവേഴ്സ്, തെലുങ്കിൽ അംഗുലീയം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പീകോക് ആർട് ഹൗസിന്റെ ബാനറിൽ എം. കെ സുഭാകരനും അഞ്ജു വർഗീസ് വിളയടത്തും ചേർന്നാണ് സമാറ നിർമിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button