GalleryGeneralLatest NewsMollywoodNEWSSocial Media

പുതിയ നൃത്ത ചുവടുമായി ശോഭന ; ശ്രദ്ധേയമായി ചിത്രം

“ഈ ചിത്രങ്ങൾ ഷൂട്ട് ചെയ്യുന്നത് എനിക്ക് തെറാപ്പി പോലെയാണ്,” എന്നാണ് ചിത്രം പങ്കുവച്ച് ശോഭന കുറിക്കുന്നത്

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രിയാണ് ശോഭന. ഇപ്പോൾ സിനിമയിൽ അഭിനയിക്കുന്നില്ലെങ്കിലും തന്റെ നൃത്തവുമായി തിരക്കിലാണ് ശോഭന. അടുത്തിടയിലായി സോഷ്യൽ മീഡിയയിൽ സജീവമായ ശോഭന തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. പ്രധാനമായും തന്റെ പാഷനായ നൃത്തത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ഇപ്പോഴിതാ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ശോഭന.

“ഈ ചിത്രങ്ങൾ ഷൂട്ട് ചെയ്യുന്നത് എനിക്ക് തെറാപ്പി പോലെയാണ്,” എന്നാണ് ചിത്രം പങ്കുവച്ച് ശോഭന കുറിക്കുന്നത്.ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്.

https://www.instagram.com/p/CKwDvv2g9NO/?utm_source=ig_web_copy_link

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button