GeneralLatest NewsNEWS

ഗാനരചയിതാവ് മനു മഞ്ജിത്തിനെ പ്രശംസിച്ച് വിനീത് ശ്രീനിവാസന്‍

"രാവിലെ വിളിച്ചു രണ്ടു മണിക്കൂറിനുള്ളിൽ ഒരു പാട്ട് എഴുതി തരാൻ പറ്റുമോ എന്നു ചോദിച്ചാൽ, അര മണിക്കൂറിൽ വാട്ട്സാപ്പിൽ സംഭവം എത്തും (ഇത് തള്ളല്ല!!)"

നിരവധി ശ്രദ്ധേയ ഗാനങ്ങളൊരുക്കി മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഗാനരചയിതാവാണ് മനു മഞ്ജിത്ത്. “ഓം ശാന്തി ഓശാന” എന്ന നിവിൻ പോ ളി ചിത്രത്തിലെ “മന്ദാരമേ” എന്ന ഗാനത്തിലൂടെയാണ് മനുവിന്‍റെ ചുവടുവയ്പ്പ്. പിന്നീട് തിരുവാവണിരാവ്, വെണ്ണിലാവ് പെയ്തലിഞ്ഞ, കൃപാകരി ദേവി, കുടുക്കുപൊട്ടിയ കുപ്പായം തുടങ്ങിയ നിരവധി പ്രേക്ഷക പ്രീതി നേടിയിട്ടുള്ള ഗാനങ്ങളും അദ്ദേഹത്തിൻറ്റെ കൈയൊപ്പ്‌ പതിപ്പിച്ചവയാണ്. ഇപ്പോൾ അദ്ദേഹത്തിന്‍റെ ആദ്യ കവിതാ സമാഹാരം “മ്മ” പുറത്തിറങ്ങിയിരിക്കുകയാണ്.

Read Also: മുഖ്യമന്ത്രി സ്വന്തം കൈകൊണ്ട് അവാര്‍ഡ് നല്‍കാതിരുന്നതിന്റെ കാരണത്തെക്കുറിച്ചു മന്ത്രി എകെ ബാലന്‍

മനുവിന് ആശംസകളുമായി സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസനും സംഗീത സംവിധായകൻ കൈലാസ് മേനോനും ഉള്‍പ്പടെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത് . “മനു മഞ്ജിത്ത് ഒരു പ്രസ്ഥാനമാണ്.. തിരുവാവണി രാവ് എന്ന പാട്ടുണ്ടായത് മനു എഴുതിയ വരികളിൽ നിന്നാണ്. കൃപാകരി ദേവി എന്ന പാട്ടിന്‍റെ വരികൾ വായിച്ച് അക്ഷരാർത്ഥത്തിൽ ഞെട്ടിയിട്ടുണ്ട്. മൂകാംബികാ ദേവിയെക്കുറിച്ചു പറയേണ്ടതെല്ലാം, ഷാൻ കമ്പോസ് ചെയ്ത ട്യൂണിന് കറക്റ്റായി ചുരുങ്ങിയ വരികളിൽ മനു എഴുതിവെച്ചിട്ടുണ്ടായിരുന്നു.

https://www.facebook.com/official.vineethsreenivasan/posts/256587032500437

ഞാനടക്കം പല സംവിധായകരുടെയും അവസാന നിമിഷ അത്താണിയാണ് മനു. രാവിലെ വിളിച്ചു രണ്ടു മണിക്കൂറിനുള്ളിൽ ഒരു പാട്ട് എഴുതി തരാൻ പറ്റുമോ എന്നു ചോദിച്ചാൽ, അര മണിക്കൂറിൽ വാട്ട്സാപ്പിൽ സംഭവം എത്തും (ഇത് തള്ളല്ല!!) ആ മനുവിന്‍റെ ആദ്യ കവിതാ സമാഹാരം പുറത്തുവരികയാണ് .. “മ്മ”’, – വിനീതിൻറ്റെ ഫേസ്ബുക് കുറിപ്പ് .

shortlink

Related Articles

Post Your Comments


Back to top button