BollywoodCinemaGeneralLatest NewsMovie GossipsNEWS

11 മാസത്തേക്ക് ഫോൺ ഓൺ ചെയ്യുകയില്ല ; കടുത്ത തീരുമാനവുമായി ആമിര്‍ ഖാന്‍

സോഷ്യല്‍ മീഡിയ അക്കൌണ്ടുകളുടെ പ്രവര്‍ത്തനവും നിര്‍ത്തും

ഡിസംബര്‍ മാസംവരെ തന്‍റെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ തീരുമാനിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍. അടുത്ത സിനിമയില്‍ ശ്രദ്ധിക്കാനും, കൂടുതല്‍ സമയം കുടുംബത്തോട് ചിലവഴിക്കാനുമാണ് അടുത്ത 11 മാസം മുഴുവൻ നീണ്ടുനിൽക്കുന്ന കമ്മ്യൂണിക്കേഷൻ ഡിറ്റോക്‌സ് എടുക്കാൻ ആമിര്‍ തീരുമാനിച്ചത്. സോഷ്യല്‍ മീഡിയ അക്കൌണ്ടുകളുടെ പ്രവര്‍ത്തനവും നിര്‍ത്തും.

എന്നാല്‍ പുതിയ സിനിമ ‘ലാല്‍ സിംഗ് ചദ്ദ’ പുറത്തിറങ്ങുന്നതുവരെ, അതിന്‍റെ പ്രമോഷന്‍ ജോലികള്‍ക്കായി അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇദ്ദേഹത്തിന്‍റെ ടീം കൈകാര്യം ചെയ്യും.

 

shortlink

Related Articles

Post Your Comments


Back to top button