BollywoodCinemaGeneralIndian CinemaLatest NewsNEWSTollywoodVideos

‘ആദിപുരുഷ്’ സെറ്റിലെ തീപിടുത്തം ; വീഡിയോ പുറത്ത്

അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുകയാണ്

പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ‘ആദിപുരുഷ്’ സിനിമയുടെ ലൊക്കേഷനിൽ തീപിടിത്തം. മുംബൈ ഗുർഗോൺ ഭാഗത്തെ റെട്രോ ഗ്രൗണ്ടിലെ സെറ്റിലാണ് തീപിടുത്തമുണ്ടാത്.ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. സെറ്റിലെ ഷോർട് സർക്യൂട്ട് ആണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തത്. ഇപ്പോഴിതാ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുകയാണ്.

സംഭവം നടക്കുമ്പോൾ‌ നടൻമാർ ഇരുവരും സെറ്റിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ആളപായമോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ചിത്രമെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ബോളിവുഡ് ചിത്രം താനാജി ഒരുക്കിയ ഓം റൗട്ടാണ് ഈ ചിത്രത്തിന്‍റെ സംവിധായകൻ. ടി സീരിസാണ് ചിത്രത്തിന്‍റെ നിർമാണം.

shortlink

Related Articles

Post Your Comments


Back to top button