GeneralLatest NewsMollywoodNEWSSocial MediaSpecial

മകൾക്കൊപ്പം കുറുമ്പ് കാട്ടി പൂർണിമ ; ചിത്രം ഏറ്റെടുത്ത് ആരാധകർ

ഇപ്പോഴിതാ മകൾ പ്രാത്ഥനയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം

പ്രേഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് ഇന്ദ്രജിത്ത് പൂർണിമ ദമ്പതികളുടേത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും കുടുംബ വിശേഷങ്ങൾ എല്ലാം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. പൂർണിമയാണ് എപ്പോഴും ചിത്രങ്ങളും മറ്റും പങ്കുവെക്കാറുള്ളത്. തങ്ങളുടെ മക്കൾക്ക് അമ്മയേക്കാൾ ഉപരി ഒരു സുഹൃത്തെന്ന പോലെയാണ് പൂർണിമ ഇടപെടുന്നത്. മക്കൾക്കൊപ്പം പങ്കുവെക്കുന്ന ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ് അത്.

ഇപ്പോഴിതാ മകൾ പ്രാത്ഥനയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.
സ്റ്റൈലൻ ലുക്കിലാണ് അമ്മയും മകളും. ഇരുവരേയും കണ്ടാൽ അമ്മയും മകളുമാണെന്ന് പറയില്ല, സഹോദരിമാരാണെന്നേ പറയൂ തുടങ്ങിയ കമന്റുകളും ചിത്രത്തിനു താഴെ വന്നു തുടങ്ങിയിട്ടുണ്ട്.

https://www.instagram.com/p/CK0HQkNJuCP/?utm_source=ig_web_copy_link

അടുത്തിടയിൽ തമിഴ് നടൻ വിശാലിന്റെ പ്രൊഡക്ഷൻ സംരംഭമായ വിശാൽ ഫിലിം ഫാക്ടറിയേയും സംഗീത സംവിധായകൻ യുവശങ്കർ രാജയേയും മകൾ പ്രാർഥനയേയും ടാഗ് ചെയ്തുകൊണ്ട് പൂർണിമ ഒരു ചിത്രം പങ്കുവച്ചിരുന്ന. വിഎഫ്എഫ് നിർമിക്കുന്ന ചിത്രത്തിൽ യുവശങ്കർ രാജയുടെ സംഗീതത്തിൽ പ്രാർഥന പാടുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ചിത്രത്തിന് താഴെ തമിഴ് സിനിമാ മേഖലയിലേക്ക് സ്വാഗതമെന്ന് വിജയ് യേശുദാസിന്റെ കമന്റുമുണ്ടായിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൂർണിമ പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button