നമ്മുടെ ബന്ധം കൂടുതൽ ദൃഢമാകുന്നു ; വിവാഹവാർഷികത്തിൽ ഭർത്താവിന് ആശംസകളുമായി ദേവി ചന്ദന

കഴിഞ്ഞ ദിസമായിരുന്നു ഇരുവരുടെയും 16-ാം വിവാഹ വാർഷികം

കോമഡി ഷോയിലൂടെ കടന്നുവന്ന് നിരവധി സീരിയലുകളിലും സിനിമകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ദേവി ചന്ദന. നല്ലൊരു നർത്തകി കൂടിയായ ദേവി ദീർഘകാലത്തെ പ്രണയത്തിനുശേഷമായിരുന്നു ഗായകനായ കിഷോർ വർമയുമായി വിവാഹം ചെയ്യുന്നത്. ഇപ്പോഴിതാ വിവാഹ വാർഷിക ദിനത്തിൽ ഭർത്താവിന് ആശംസയുമായി എത്തിയിരിക്കുകയാണ് ദേവി ചന്ദന.

കഴിഞ്ഞ ദിസമായിരുന്നു ഇരുവരുടെയും 16-ാം വിവാഹ വാർഷികം. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചാണ് ദേവി ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചത്.’ ഒരുമിച്ച് 16 വർഷം പൂർത്തിയാക്കുന്നു. എന്നെ സഹിച്ച് ഒപ്പം നിന്നതിന് നന്ദി. വർഷം കഴിയുന്തോറും നമ്മുടെ ബന്ധം കൂടുതൽ ദൃഢമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഒരുമയ്ക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ടാവട്ടം. വിവാഹ വാർഷികാശംസകൾ… കിഷോറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ദേവി ചന്ദന കുറിക്കുന്നു.

ഇപ്പോൾ പൗർണ്ണമിതിങ്കൾ സീരിയലിൽ ആണ് ദേവി വേഷം ഇടുന്നത്. നെഗറ്റീവ് കഥാപാത്രമാണ് എങ്കിലും നിറഞ്ഞ കയ്യടിയാണ് വസന്തമല്ലിക എന്ന കഥാപാത്രത്തിന് ആരാധകർ നൽകുന്നത്.

Share
Leave a Comment