GeneralLatest NewsMollywoodNEWS

ആസിഫ് അലിക്ക് ഇന്ന് മുപ്പത്തിയഞ്ചാം ജന്മദിനം ; ആശംസകളുമായി സിനിമാലോകം

മലയാളികളുടെ പ്രിയപ്പെട്ട നടൻ ആസിഫ് അലിക്ക് ഇന്ന് മുപ്പത്തിയഞ്ചാം ജന്മദിനം

മലയാളികളുടെ പ്രിയപ്പെട്ട നടൻ ആസിഫ് അലിക്ക് ഇന്ന് മുപ്പത്തിയഞ്ചാം ജന്മദിനം. നിരവധി ആരാധകരും സുഹൃത്തുക്കളും സിനിമാതാരങ്ങളും അണിയറപ്രവർത്തകരുമാണ് ആസിഫിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

നിഷാനും റീമ കല്ലിങ്കലിനുമൊപ്പം ശ്യാമ പ്രസാദ് ഒരുക്കിയ “ഋതു”വിലൂടെയായിരുന്നു ആസിഫിന്‍റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ചുരുങ്ങിയ സമയംകൊണ്ടാണ് മുൻ നിര യുവനടന്മാരിലൊരാളായി ആസിഫ് മാറിയത്.

12 വർഷം നീണ്ട അദ്ദേഹത്തിന്‍റെ ഫിലിം കരിയറിൽ ഒരുപിടി നല്ല ചിത്രങ്ങൾ ഇടം പിടിക്കുകയും ചെയ്തിരുന്നു. ഇതിനകം താരം ചെയ്തത് 65ഓളം സിനിമകളാണ് ആസിഫ് ചെയ്തിട്ടുള്ളത്. പത്തോളം സിനിമകളാണ് താരത്തിന്‍റേതായി അണിയറയിൽ ഒരുങ്ങുന്നത്. കുഞ്ഞെൽദോ ആണ് ആസിഫിൻ്റേതായി ഉടൻ തീയേറ്ററുകളിലെത്താൻ ഒരുങ്ങുന്ന ചിത്രം.

shortlink

Related Articles

Post Your Comments


Back to top button